വർഗ്ഗം: നിരൂപണം

ചതിയുടെയും വഞ്ചനയുടെയും നിസ്സഹായതയുടെയും ഭീതി പടർത്തി ചോല ചോല ; നിരൂപണം വായിക്കാം…

ചോലയില്‍ നിന്നും ചോരയിലേയ്ക്കുള്ള അകലം.. അതാണ് ചോല. കാടിന്റെ വന്യതയില്‍ നിന്നും നാഗരികതയിലേയ്ക്കും പിന്നീട് വന്യതയുടെ കൊടുമുടിയിലേയ്ക്കുള്ള മൂന്ന് പേരുടെ യാത്രയാണ് സനല്‍കുമാര്‍ ശശിധരന്റെ ചോല. വെറുപ്പ്, ഭയം, നിസ്സഹായത, കാമം എന്നിവ മനുഷ്യ മനസ്സിന്റെ വ്യാപാരങ്ങളില്‍ എത്രകണ്ട് മാറ്റം വരുത്തുന്നു എന്നതിന്റെയും അത് അവനെ എത്രത്തോളം അധ:പതിപ്പിക്കുന്നു …

മൊഞ്ചുള്ള മുന്തിരിമൊഞ്ചന്‍

അശ്ലീലങ്ങളോ ധ്വയാര്‍ത്ഥ ഫലിതങ്ങളോ വയലന്‍സോ ഒന്നും തന്നെയില്ലാതെ കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ കഴിയുന്ന ഒരു ക്ലീന്‍ ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ വിജിത് നമ്പ്യാരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു …

കാണാന്‍ രസകരമാണ് ഈ വാര്‍ത്തകള്‍

മലയാള സിനിമയില്‍ കള്ളനും പൊലീസും അന്നും ഇന്നും എന്നും ജനകീയ വിഷയമാണ്. ചിരിച്ചും ചിരിച്ചിപ്പും ചിന്തിപ്പിച്ചും ത്രില്ലടിപ്പിച്ചും നിരവധി കള്ളന്‍ പൊലീസ് കഥകള്‍ മലയാള സിനിമയില്‍ പിറന്നിട്ടുണ്ട്. ചിലപ്പോള്‍ നായകനായി പൊലീസ് എത്തുമ്പോള്‍ മറ്റു ചിലപ്പോള്‍ നായകനായെത്തന്നത് കള്ളന്‍മാരാകും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നതാണ് ഈ കള്ളന്‍ …

മാമാങ്കം ചരിത്രവും തിരക്കഥയും.അറിയേണ്ടതെല്ലാം.

ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ – സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം …

‘അഭിനയത്തോടുള്ള മമ്മൂട്ടിയുടെ ആസക്തിയുടെ പരകോടിയാണ് അമുദവന്‍’- പേരന്‍മ്പ് കണ്ട യുവാവിന്‍റെ വൈറലാകുന്ന കുറിപ്പ്….

റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത പേരന്‍പിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഷോയായിരുന്നു ഇന്നലെ ഇഫിയില്‍. ചിത്രം കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകനായ സഫറാസ് അലി എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. അഭിനയത്തോടുള്ള മമ്മൂട്ടിയുടെ ആസക്തിയുടെ പരകോടിയാണ് അമുദവനെന്ന കഥാപാത്രമെന്ന് സഫറാസ് ഗോവയില്ലേ ചലച്ചിത്രമേളയില്‍ പേരന്‍മ്പ് കണ്ടതിന് ശേഷം എഴുതുന്നു. റാം തിരക്കഥയെഴുതി സംവിധാനം …

ജോജുവിന്‍റെ അഭിനയ ജീവിതത്തിലെ തലവരമാറ്റുന്ന “ജോസഫ്” : നിരൂപണം വായിക്കാം….

റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ് ജോസഫ് (ജോജു ). സുഹൃത്തുക്കളോടൊപ്പം വെള്ളമടിച്ചു കഴിയുന്ന ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ എന്ന് വേണേൽ പറയാം. മനസ്സിൽ എന്തൊക്കെ വലിയ വിസ്ഫോടനങ്ങൾ കൊണ്ട് നടക്കുന്ന കഥാപാത്രം. റിട്ടയേർഡ് ആണെങ്കിലും സൂക്ഷ്മമായ തെളിവെടുപ്പുകൾ വേണ്ട ഇടത് ഇപ്പോഴും ജോസഫിന്റെ സഹായം തേടാറുണ്ട് പോലീസുകാർ. യാദ്ര്ശ്ചികമായി …

ഇന്നിന്‍റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’ ; നിരൂപണം കാണാം… [വീഡിയോ]

ഇന്നിന്റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’. ആരും എപ്പോള്‍ വേണമെങ്കിലും പെട്ടു പോയേക്കാവുന്ന ചില ദശാസന്ധികളുണ്ട് ജീവിതത്തില്‍. ആത്മവിശ്വാസവും അധികാരവും ചേര്‍ത്തു നിര്‍ത്താന്‍ ആളുകളുമില്ലെങ്കില്‍ ആരെയും കോര്‍ണര്‍ ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷം ഓരോ മനുഷ്യനു ചുറ്റിലുമുണ്ട്. അത്തരമൊരു ചുഴിയില്‍ വീണുപോകുന്ന അജയനെന്ന സാധാരണക്കാരന്റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’. …

തമിഴക രാഷ്‌ട്രീയത്തിന് മുന്നറിയിപ്പുമായി സർക്കാർ ; വിജയ് ചിത്രം നൽകുന്നത് ശക്തമായ സന്ദേശം….

ഇളയ ദളപതിയിൽ നിന്നും തലപതിയായി ഉയർ‌ന്ന വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് തയ്യാറെടുക്കുന്നതായി തമിഴകത്ത് വാർത്തകൾ പരക്കുന്നതിനിടെയാണ് വിജയ് നായകനായി സർക്കാർ എന്ന സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയിലായിരുന്നു ആരാധകർ. അരാധകർ‌ക്കായുള്ള ഒരു തകർപ്പൻ ദീപാവലി സമ്മാനമാണ് സർക്കാർ. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയസ്ഥിതികളെയും ചതികളെയും കണക്കിന് വിമർശിക്കുന്ന …

കായംകുളം കൊച്ചുണ്ണി എങ്ങനെ ഒരു മോഹന്‍ലാല്‍ ചിത്രമായി മാറി, നിരൂപണം വായിക്കാം….

ഇതൊരു അതിജീവനത്തിന്‍റ കഥയാണ്, ഉച്ഛനീചത്വങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തിന്‍റെ, കൊടും ചതിയുടെ, ഹൃദയം തകര്‍ക്കുന്ന നഷ്ടപ്രണയത്തിന്‍റെ, അതെ ഇത് കൊച്ചുണ്ണിയുടെ കഥയാണ് കായംകുളത്തെ തമ്പ്രാക്കളും നമ്മുടെ നാടിനെ അടക്കിവാഴാനെത്തിയ ഇംഗ്ലിഷുകാരും ഒന്നുപോലെ പേടിച്ച കായംകുളം കൊച്ചുണ്ണിയുടെ കഥ. കുട്ടിക്കഥകളിലൂടെ നമ്മുടെ മനസില്‍ ഇടംപിടിച്ച കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയെന്ന ശ്രമകരമായ ജോലി അതിന്‍റെ …

ലില്ലി മൃദു ഹൃദയര്‍ക്കുള്ളതല്ല, മലയാള സിനിമയുടെ മുഖം മാറ്റുന്ന “ലില്ലി”, പ്രേക്ഷരുടെ അഭിപ്രായങ്ങള്‍ ഇതാ….

തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ലില്ലി. അഭിനേതാക്കളായും അണിയറ പ്രവര്‍ത്തകരായും ഒട്ടേറേ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം തിയറ്ററുകളില്‍ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 90 മിനുറ്റ് ദൈര്‍ഘ്യം മാത്രമുള്ള ചിത്രം ഏറ്റവും വയലന്റായ രംഗ ചിത്രീകരണത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്. അസ്വസ്ഥരാക്കുന്ന വിധം രക്ത പങ്കിലമാണ് ചിത്രത്തിന്റെ …

സ്റ്റൈലാണ് വരത്തന്‍…

മലയാളത്തില്‍ അതുവരെ പതിവില്ലാതിരുന്ന, സ്റ്റൈലിഷായ, ഛായാഗ്രഹണഭംഗിയില്‍ ഊന്നിയുള്ള ദൃശ്യഭാഷയാണ് ആദ്യ സിനിമയില്‍ തന്നെ അമല്‍ നീരദെന്ന അപൂര്‍വ്വമായ പേരിനെ സമാനതകളില്ലാത്തവിധം യുവതലമുറയ്ക്ക്  പ്രിയങ്കരമാക്കിയത്. എന്നാല്‍, തന്നെത്തന്നെ അനുകരിച്ചും തീര്‍ത്തും ദുര്‍ബലമായ ആഖ്യാനങ്ങളെ അവതരിപ്പിച്ചും വിദേശസിനിമകളെ ഓര്‍മ്മിപ്പിച്ചും കയ്യടികളെക്കാളേറെ വിമര്‍ശനങ്ങളാണ് ഇക്കാലയളവില്‍ ബഹുഭൂരിപക്ഷം അമല്‍ നീരദ് സിനിമകളും മാധ്യമ-നിരൂപക സഖ്യങ്ങളില്‍ …

ദുൽഖർ സൽമാന്റെ മികച്ച പ്രകടനം.. മഹാനടി മനം നിറയ്ക്കുന്നു.. റിവ്യൂ വായിക്കാം..

കീർത്തി സുരേഷും ദുൽഖർ സൽമാനും ചേർന്ന് ആദ്യമായി അഭിനയിക്കുന്ന ചിത്രമായ മഹാനടി ഇന്ന് കേരളത്തിൽ റിലീസാകുകയുണ്ടായി. മെയ് 9 നു ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തിരുന്നു. ആദ്യ ഷോ മുതൽ പ്രേക്ഷകരും നിരൂപകരും ചിത്രത്തിനെകുറിച്ച് മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. തെലുങ്ക് സിനിമയിലെ പ്രമുഖർ ഉൾപ്പടെയുള്ളവർ ചിത്രത്തിനെ വാനോളം …

ഗംഭീര പ്രകടനങ്ങളുടെ കലവറയാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി.. റിവ്യൂ വായിക്കാം..

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ കുട്ടൻ പിള്ളയുടെ ശിവരാത്രി ഇന്നാണ് റിലീസ് ചെയ്തത്. ഏയ്ഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചു വരികയാണ് കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ. ചിത്രത്തിന്റെ പോസ്റ്ററുകളിൽ കുട്ടൻ പിള്ളയുടെ ചക്കപ്രാന്തിനെ പരാമർശിക്കുന്ന ചിത്രമാണിതെന്ന് പറഞ്ഞിരുന്നു. ചിത്രത്തിലെ ചില രസകരമായ …

സൗഹൃദത്തിന്റെ നന്മയാണ് ‘നാം’.. റിവ്യൂ വായിക്കാം..

ജോഷി തോമസ് പള്ളിക്കൽ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ചിത്രം നാം ഇന്ന് തിയേറ്ററുകളിൽ റിലീസാകുകയുണ്ടായി. നിരവധി യുവ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ വളരെ പുതുമ പുലർത്തിയത് ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിലെ ഗാനങ്ങൾ റിലീസായതും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. …

സൗഹൃദവും, ഒരുപിടി ഗതകാലസുഖസ്‌മരണകളും നൽകി തൊബാമ.. റിവ്യൂ വായിക്കാം

നവാഗതനായ മുഹ്‌സിൻ കാസിം സംവിധാനം ചെയ്ത തൊബാമ ഇന്ന് തിയേറ്ററുകളിൽ എത്തി. വലിയ കോലാഹലങ്ങൾ ഒന്നും സൃഷ്ട്ടിക്കാതെയാണ് തോബാമ തിയേറ്ററുകളിൽ എത്തിയത്. അത്കൊണ്ട് തന്നെ അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ തന്നെ ചിത്രം കണ്ടു തുടങ്ങാൻ സാധിക്കും. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയിലൂടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടും, അൽഫോൻസ് …

അങ്കിൾ വർത്തമാന കാലത്തിന്റെ പ്രതിഫലനമാണ്.. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്.. റിവ്യൂ വായിക്കാം..

മമ്മൂട്ടിയെ കേന്ദ്ര കഥാപത്രമാക്കി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം അങ്കിൾ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സാധാരണ മമ്മൂട്ടി ചിത്രങ്ങളുടെ റിലീസിന് മുൻപ് ഉണ്ടാകാറുള്ള ആരാധകരുടെ ആഘോഷങ്ങളും ആരവങ്ങളും അധികം ഒന്നുമില്ലാതെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സ്ഥിരം കണ്ടുവരുന്ന മമ്മൂട്ടി കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ ചിത്രത്തിലെന്ന് അണിയറ …