വീണ്ടും ദളപതി ദർശനം… ‘മാസ്റ്റർ’ സെക്കൻഡ് പോസ്റ്റർ പുറത്ത് !! ആവേശത്തിലായി ആരാധകർ… #Vijay #Master #OfficialSecondPoster

തമിഴ് സൂപ്പർതാരം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് മാസ്റ്റർ. കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വളരെ ദുരൂഹത നിറഞ്ഞ പോസ്റ്റർ വളരെ വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിന്റെ മാസ്റ്റർ എന്ന പേരും പോസ്റ്റിനോടൊപ്പമാണ് വെളിപ്പെടുത്തിയത്. ആദ്യ പോസ്റ്റർ ഉണ്ടാക്കിയ ഓളം ആരാധകർക്കിടയിൽ അവസാനിക്കുന്നതിനുമുമ്പ് ചിത്രത്തിന്റെ സെക്കൻഡ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. വൈകിട്ട് അഞ്ചുമണിക്ക് XB ഫിലിം ക്രിയേറ്റേഴ്സിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് സെക്കൻഡ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. കറുത്ത വസ്ത്രധാരികളായ കുറെ കുട്ടികളുടെ നടുവിൽ വളരെ മാസ്സ് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട വിജയുടെ പുതിയ ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ലോകേഷ് കനകരാജ് എന്ന സംവിധായകനിൽ ആരാധകർ വളരെ വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നത്. കൈദി എന്ന ചിത്രമൊരുക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകൻ മാസ്റ്ററിലും അത് ആവർത്തിക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സെക്കൻഡ് പോസ്റ്ററിലും മറ്റ് താരങ്ങളെ ആരെയും ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് മറ്റൊരു താരങ്ങളെയും ഇതുവരെ ഒരു പോസ്റ്ററിലും ഉൾപ്പെടുത്താത്തതെന്ന് അണിയറ പ്രവർത്തകർ വിശദീകരണം നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ മറ്റു താരങ്ങളുടെ ക്യാരക്ടർ പോസ്റ്റുകളും അണിയറപ്രവർത്തകർ പുറത്തുവരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. രണ്ടാമത് പുറത്തിറങ്ങിയ പോസ്റ്ററിലും വിജയെ മാസ്സ് ലുക്കിൽ കാണാൻ കഴിഞ്ഞതിന് വലിയ സന്തോഷത്തിലാണ് ദളപതി ആരാധകർ.