മോഹൻലാൽ അവിസ്മരണീയമാക്കിയ ‘സ്റ്റീഫൻ നെടുമ്പള്ളി’യും ‘പി സി ജോർജും’ തമ്മിലുള്ള സാമ്യം….?? #Video #PCGeorge #OPTalk

കേരള രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന പി സി ജോർജ് ജനകീയനായ നേതാവാണ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും എംഎൽഎ ആയി നിരവധിതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം പലപ്പോഴും വിവാദമായ പല വിഷയങ്ങളിലും തന്റെ ശക്തമായ നിലപാട് തുറന്നു പറയുന്നതിൽ ഏറെ ശ്രദ്ധേയനാണ്. വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള അദ്ദേഹം സിനിമ മേഖലയോടുള്ള തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തുറന്നു പറയുകയുണ്ടായി. ‘ഓൺലൈൻ പീപ്പ്’സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമ വീക്ഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. നാളിതുവരെയുള്ള തന്റെ അനുഭവങ്ങളും സമകാലിക സിനിമ വിവാദങ്ങളെക്കുറിക്കും അഭിപ്രായം രേഖപ്പെടുത്തിയ പിസി ജോർജ് സിനിമാ മേഖലയിലുള്ള പല പ്രമുഖർക്കെതിരെ മോശമായി പ്രതികരിക്കുകയുണ്ടായി. അഭിമുഖത്തിനിടെ അദ്ദേഹം തുറന്നു പറഞ്ഞ പല കാര്യങ്ങളും ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. പൊട്ടിത്തെറിച്ചുള്ള സംസാരരീതിയും പ്രതികരണ രീതിയുമാണ് മറ്റുള്ള രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും പി സി ജോർജിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ ഈ വ്യക്തി പ്രഭാവം ബ്രഹ്മാണ്ഡചിത്രം ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രവുമായി ഏറെ സാമ്യമുള്ളതായി തോന്നി, ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് അവതാരകൻ ചോദിച്ചപ്പോൾ വളരെ വ്യക്തമായ മറുപടി അദ്ദേഹം നൽകുകയുണ്ടായി.