ദേഹം മുഴുവൻ വിയർത്തുകുളിച്ചു… ദിവസങ്ങളോളം പനിയുടെ പിടിയിൽ… ആൻഡ്രോയ്ഡ് കുഞ്ഞപ്പനാകാൻ സൂരജ് സഹിച്ചത് വലിയ ത്യാഗങ്ങൾ !!

 

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് വലിയ വിജയം ആക്കിയിരുന്നു. സൗബിൻ സാഹിറും സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ മറ്റൊരു മുഖ്യ കഥാപാത്രമായിരുന്നു റോബോട്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെപ്പോലെ വളരെ പ്രാധാന്യമുള്ള റോബോട്ടിന് പിന്നിലെ ചിത്രീകരണ രഹസ്യങ്ങൾ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സൂരജ് തേലക്കാട് ആണ് റോബോട്ട് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് എന്ന വിവരം പ്രേക്ഷകർക്ക് വലിയ സർപ്രൈസാണ് നൽകിയത്. മിമിക്രി മേഖലകളിൽ നിന്നും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ കലാകാരൻ സൂരജ് തേലക്കാട് ആണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ താരം പിന്നീട് ചാർലി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഒടുവിലായി അമ്പിളി എന്ന ചിത്രത്തിലും താരം മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. എന്നാൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി എത്തിയ സൂരജ് വലിയ ത്യാഗങ്ങളാണ് വേണ്ടി സഹിക്കേണ്ടി വന്നത്.

കാണുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും ചിത്രീകരണ വേളയിൽ സൂരജ് നേരിട്ടത് വളരെ വലിയ ശാരീരികമായ ബുദ്ധിമുട്ടുകളാണ്. അദ്ദേഹത്തിന് 25 കിലോ മാത്രം ഭാരമാണുള്ളത്
റോബോട്ടിന് വേഷത്തിന് അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ റോബോട്ടിനെ വേഷമണിയാൻ ഉയരാനും ധാരാളം സമയം വേണ്ടി വന്നിരുന്നു. ചില സമയങ്ങളിൽ ബ്രേക്ക് ഇല്ലാതെ ഷൂട്ട് ചെയ്യുമ്പോൾ വളരെ വലിയ ശാരീരിക ബുദ്ധിമുട്ട് നേരിട്ട അദ്ദേഹത്തിന്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പോലും വലിയ വെല്ലുവിളി നേരിടുന്നു. റോബോട്ടിന് വേഷത്തിൻ ഉള്ളിൽ നന്നായി വിയർത്തു കുളിച്ചിരുന്ന അദ്ദേഹത്തിന് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും പനി പിടിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് സുരാജ് വെഞ്ഞാറമൂട് നിർദ്ദേശപ്രകാരമാണ് മുടി പറ്റ വെട്ടാൻ സൂരജ് തീരുമാനിച്ചത്. സൂരജിന്റെ ഈ കഷ്ടപ്പാടുകൾ മലയാളി പ്രേക്ഷകർക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട്. കുട്ടി താരത്തിന് വലിയ അഭിനന്ദനവുമായി മലയാളികൾ രംഗത്തുവന്നിരിക്കുന്നു….