പൂമരത്തിലെ അതിസുന്ദരിയായ ആ കോളേജ് കുമാരി ഇത്തരത്തിൽ ഒരു രൂപ മാറ്റവുമായി എത്തുമെന്ന് പ്രേക്ഷകർ ഒരിക്കലും വിചാരിച്ചുകാണില്ല….

പൂമരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നീത പിള്ള. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിലും സമൂഹ്യമാധ്യമങ്ങളിലും
ചർച്ചാവിഷയമായി മാറിയ പുതുമുഖ നായിക നീത വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. പൂമരത്തിലെ ചുറുചുറുക്കുള്ള ഐറിൻ എന്ന കഥാപാത്രം
അഞ്ചുവർഷം തുടർച്ചയായി നേടിയെടുത്ത കപ്പ് കോളേജിലേക്ക് തന്നെ തിരികെയെത്തിക്കും എന്ന വാശിയോടെയാണ് നീത കലോത്സവത്തിനായി പുറപ്പെടുന്നത്. കലോത്സവത്തിന്‍റെ മുഴുവൻ വീറും വാശിയും പ്രേക്ഷകരിലേക്ക് കൂടി പകർന്ന് താരം ഇടതടവില്ലാതെ കൈയടി നേടി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. ആദ്യ ചിത്രത്തിന് ശേഷം നീത പിള്ളയെക്കുറിച്ച് പുതിയ വിശേഷങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായാണ്
എബ്രിഡ് ഷൈൻ തന്നെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ താരം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഇതോടെ വീണ്ടും നീത പിള്ളയെക്കുറിച്ചുള്ള വാർത്തകൾ സമൂഹ്യമാധ്യമങ്ങളിൽ സജീവമാവുകയാണ്.
അന്ന് നീത അവതരിപ്പിച്ച ഐറിൻ ഒരു യഥാര്‍ത്ഥ നേതാവ് എങ്ങനെയായിരിക്കണമെന്ന് സംസാരത്തിലും പ്രവൃത്തിയിലും ശരീരഭാഷയിലും വ്യക്തമാക്കുന്നതിൽ വിജയിച്ചിരുന്നു.

കലോത്സവത്തിന്‍റെ വീറും വാശിയും, സ്‌നേഹവും സൗഹൃദവും ഒത്തൊരുമയുമെല്ലാം വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ച താരം പുതിയൊരു വേഷ പകർച്ചയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി കുങ്ഫൂ മാസ്റ്റർ.ചിത്രത്തിന്റെ പുറത്തിറങ്ങിയ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ആക്ഷൻ പ്രാധാന്യം നൽകികൊണ്ടുള്ള ട്രെയിലറും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നു. ഈ ആക്ഷൻ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ഒരു ചിത്രമാണ്. ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് നീത പിള്ള ആയോധനകലകളുടെ അഭ്യാസ പ്രകടനങ്ങൾ ചിത്രത്തിൽ കാഴ്ചവയ്ക്കും എന്ന കാര്യം ഉറപ്പാണ്. പൂമരത്തിലെ അതിസുന്ദരിയായ ആ കോളേജ് കുമാരി ഇത്തരത്തിൽ ഒരു രൂപമാറ്റവുമായി എത്തുമെന്ന് പ്രേക്ഷകർ ഒരിക്കലും വിചാരിച്ചുകാണില്ല….