ഒരാഴ്ച കൊണ്ട് നേടിയത് 5 കോടി ‘അങ്ങ് വൈകുണ്ഠപുര’ത്ത് വലിയ വിജയത്തിലേക്ക്… ഇത് ജയറാമിനെയും അല്ലുഅർജുന്റെയും മികച്ചൊരു തിരിച്ചു വരവ് !!

തെന്നിന്ത്യൻ താരം അല്ലു അർജുനും മലയാളി
നടൻ ജയറാമും പൂജ ഹേഗ്ഡെയും മുഖ്യ വേഷത്തിലെത്തി ത്രീവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘അങ്ങ് വൈകുണ്ഠപുര’ത്ത് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ‘അല വൈകുണ്ഠപുരമുലൂ’ എന്ന തെലുങ്ക് ചിത്രത്തിലെ മലയാളം പതിപ്പാണ് ‘അങ്ങ് വൈകുണ്ഠപുര’ത്ത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം എത്തിയ അല്ലുഅർജുൻ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം മികച്ച വിജയം കരസ്ഥമാക്കി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും മികച്ച കളക്ഷൻ നേടിയ ചിത്രത്തിലെ കേരള ബോക്സ് ഓഫീസിൽ ഒരാഴ്ച കൊണ്ട് നേടിയ കളക്ഷനും ആദ്യദിന കളക്ഷൻ റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ജനപ്രിയ നടൻ ജയറാമും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മികച്ച ഒരു കഥാപാത്രത്തിലൂടെ ഒരു തിരിച്ചുവരവ് തന്നെയാണ് ജയറാം നടത്തിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിന്നും ഒരാഴ്ച കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ മൂന്നു ദിവസങ്ങളിൽ 2.5 കോടി നേടിയ ചിത്രം വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്.

അല്ലു അർജുൻ ആരാധകർക്കും തെലുങ്ക് സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും ഈ ചിത്രം മികച്ച ആസ്വാദനം തന്നെ സമ്മാനിക്കുന്നു.
നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി ഈ വലിയ ചിത്രത്തിലൂടെ അല്ലു അർജുനും മികച്ചൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലു അർജുനും സംവിധായകൻ ത്രീവിക്രം ശ്രീനിവാസും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘അങ്ങ് വൈകുണ്ഠപുര’ത്ത്.