“ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാണ്ഡ റിലീസ്” ‘മരക്കാർ…’ കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിൽ റിലീസ് ചെയ്യും….!!

2020ൽ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന മലയാള ചിത്രമാണ്
‘മരയ്ക്കാർ:അറബിക്കടലിന്റെ സിംഹം’. താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ മലയാളത്തിൽ സംഭവിക്കുന്നത് ഇന്ത്യൻ സിനിമയിലെ വെച്ചുതന്നെ ഏറ്റവും വലിയ ചിത്രമാണ്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം ലോകവ്യാപകമായ റിലീസ് ചെയ്യുന്നത് അയ്യായിരത്തോളം തിയേറ്ററുകളിലാണ്. ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ന്യൂ ഇയറിനോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം നിരവധി റിപ്പോർട്ടുകളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. റിലീസിന് മുമ്പേ നടന്ന ബിസിനസിൽ നേടിയ വലിയ തുകയും വരാനിരിക്കുന്ന ബ്രഹ്മാണ്ഡ റിലീസും അങ്ങനെ ചരിത്രത്തെ സംബന്ധിക്കുന്ന ഓരോ പുതിയ റിപ്പോർട്ടുകളും സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്ന തീയേറ്ററുകളെ സംബന്ധിച്ചിട്ടുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു.

ലോകവ്യാപകമായി മാർച്ച് 26ന് റിലീസിനൊരുങ്ങുന്ന ചിത്രം കേരളത്തിലെ 90 ശതമാനം തീയറ്ററുകളിൽ റിലീസ് ചെയ്യും. അതായത് ഏകദേശം അഞ്ഞൂറോളം തിയേറ്ററുകളിലാവും മരക്കാർ കേരളത്തിൽ റിലീസ് ചെയ്യുക. മലയാളത്തിൽ അപൂർവ്വമായി മാത്രമേ ഇത്രയും വലിയ റിലീസുകൾ സംഭവിക്കാറുള്ളൂ. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിംങ്ങിന് തന്നെയാണ് മരക്കാർ തയ്യാറെടുക്കുന്നത്. മലയാള സിനിമ കണ്ടതിൽ വെച്ച് റിലീസിംഗിന് മുമ്പ് ഏറ്റവും കൂടുതൽ തുക ബിസിനസിൽ നേടിയ ചിത്രം.., മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം…, അങ്ങനെ നീളുകയാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ കുറിച്ചിരിക്കുന്ന റെക്കോർഡുകളുടെ നീണ്ട നിര….