ജയറാമിന്റെയും അല്ലുഅർജുന്റെയും മികച്ച തിരിച്ചു വരവ് തന്നെയാണ് ‘അങ്ങ് വൈകുണ്ഠപുരത്ത്’…!!

അല്ലു അർജുൻ നായകനായെത്തിയ പുതിയ ചിത്രം ‘അങ്ങ് വൈകുണ്ഠപുരത്ത്’ മികച്ച അഭിപ്രായം നേടി പ്രദർശനവിജയം തുടരുകയാണ്. തെലുങ്ക്, കന്നഡ, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രദർശനത്തിന് ഇതേ ചിത്രത്തിലെ എല്ലാ കേന്ദ്രങ്ങളിൽ നിന്നും പ്രതികരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ത്രിവിക്രം ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളുടെ ജനകീയ താരം ജയറാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ അല്ലുഅർജുന്റെ കഥാപാത്രത്തിന്റെ അച്ഛനായാണ് ജയറാം എത്തുന്നത്. കരിയറിന്റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ജയറാമിന് ലഭിച്ച ഏറ്റവും മികച്ച ഒരു അവസരവും കഥാപാത്രവുമാണ് ഈ ചിത്രത്തിലേത്. അന്യസംസ്ഥാനങ്ങളിലെ ഇതുപോലെതന്നെ കേരളത്തിലും അല്ലുഅര്ജുന് വലിയ ആരാധകരാണുള്ളത്. യുവാക്കളുടെ ഹരമായി മാറിയ സൗത്ത് ഇന്ത്യൻ താരം ഈ ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആ കൂട്ടത്തിൽ മലയാളികളുടെ പ്രിയങ്കരനായ ജയറാമും ഗംഭീര പ്രകടനം കാഴ്ചവെച്ചതിന്റെ സന്തോഷത്തിലാണ് മലയാളികൾ. പ്രശസ്ത നടി തബു ആണ് ജയറാമിന്റെ ഭാര്യയായി ചിത്രത്തിലെത്തുന്നത്. വളരെ പരിചയസമ്പന്നനായ ജയറാം യുവതാരങ്ങൾക്കൊപ്പം മികച്ച പ്രകടനം നടത്തി പ്രേക്ഷകരുടെ കയ്യടി വാങ്ങിരിക്കുകയാണ്.

ചിത്രത്തിലെ അച്ഛൻ-മകൻ ബന്ധത്തിലെ വൈകാരികമായ മുഹൂർത്തങ്ങൾ എല്ലാം അതിമനോഹരമായി തന്നെ സംവിധായകൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അല്ലു അർജുൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് വളരെ തൃപ്തി ആവുന്ന വിധത്തിലാണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചു കഴിഞ്ഞു. വളരെ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം വലിയ വിജയമായി മാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ.