മരടിലെ ഫ്ലാറ്റുകൾ തകർന്നു വീണപ്പോൾ ഏവരും ഓർത്തത് ജനപ്രിയനായകനെ….

 

കായൽ പ്രദേശം കയ്യേറ്റ നടത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട മരടിലെ ഫ്ലാറ്റുകൾ കഴിഞ്ഞദിവസമാണ് അധികൃതർ പൊളിച്ചു നീക്കിയത്. നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ നിയമ ലംഘനം നടത്തിയെന്ന് കണ്ടെത്തിയ കോടതി എല്ലാ ഫ്ളാറ്റുകളും പൊളിച്ചു നീക്കണമെന്ന് ഉത്തരവിടുകയായിരുന്നു. വലിയ നിയമ പോരാട്ടത്തിനൊടുവിൽ കോടതി വിധി നടപ്പിലാക്കുകയായിരുന്നു. ഇതോടെ സമീപകാലത്ത് ഏറ്റവുമധികം വാർത്താപ്രാധാന്യം നേടിയ വിഷയ ങ്ങളിൽ ഒന്നായി അങ്ങനെ മരട് ഫ്ലാറ്റ് പൊളിക്കൽ മാറിയിരിക്കുന്നു. ദൃശ്യ മാധ്യമങ്ങളും മറ്റു മുഖ്യധാരാ മാധ്യമങ്ങളും അടക്കം വളരെ വലിയ പ്രാധാന്യത്തോടെ കൂടിയാണ് ഈ പൊളിക്കൽ വിഷയത്തെ പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിച്ചത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത് എന്നതിനാൽ കേരള ജനതയ്ക്ക് വലിയ ആകാംക്ഷയും ആശയവും ഈ സംഭവം നൽകി എന്നതാണ് ഈ വാർത്ത പ്രധാന കാരണം. വലിയ സ്ഫോടനത്തോടെ എല്ലാ സമയം അനുസൃതമായി എല്ലാ കെട്ടിടങ്ങളും തകർന്നു വീണപ്പോൾ മലയാളികൾ ഓർത്തത് ഒരു സിനിമയിലെ രംഗമാണ്. ജനപ്രിയനായകൻ ദിലീപ് നായകനായി അഭിനയിച്ച നാടോടിമന്നൻ എന്ന ചിത്രത്തിലാണ് സമാനമായ സംഭവം ഉൾപ്പെടുത്തിയിട്ടുള്ളത്. യഥാർത്ഥ സംഭവത്തിന് സമാനമായ രീതിയിൽ തന്നെയാണ് ചിത്രത്തിൽ കെട്ടിടസമുച്ചയങ്ങൾ തകർക്കുന്നത്.

വിജി തമ്പിയുടെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ഈ ചിത്രം കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമ എന്ന ബഹുമതിയാണ് ഇപ്പോൾ നേടിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളിലും മറ്റ് വിദേശരാജ്യങ്ങളിലും മാത്രമായി കണ്ടുവന്നിരുന്ന ഒരു രീതിയാണ് ബോംബ് ഉപയോഗിച്ച് ഫ്ലാറ്റുകളും വലിയ കെട്ടിടങ്ങളും തകർക്കുന്നത്. എന്നാൽ അത് ആദ്യമായി ഒരു മലയാള ചിത്രത്തിൽ ഉൾപ്പെടുത്തുന്നത് ദിലീപിന്റെ നാടോടിമന്നൻ എന്ന ചിത്രത്തിൽ ആയതുകൊണ്ട് കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ എന്ന പദവി എന്തുകൊണ്ടും ആ ചിത്രത്തിന് ചേരുന്നത് തന്നെയാണ്.