മാന്ത്രികനായ വൈദികൻ… പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി !! The Priest ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്… # Mammotty #The Priest

പുതിയ വേഷപ്പകർച്ച കൊണ്ട് മലയാളികൾ എന്നും വിസ്മയിപ്പിച്ചിട്ടുള്ള മെഗാസ്റ്റാർ ഇതാ ആ പതിവ് തെറ്റിക്കാതെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. മമ്മൂട്ടി തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുയാണ്. ‘The priest’ എന്ന പേരിട്ടിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പുറത്തുവിട്ടത്. ജോഫിൻ റ്റി ചാക്കോ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു മാന്ത്രികനായ വൈദികനായി മമ്മൂട്ടി എത്തുന്നു എന്നാണ് സൂചനകൾ. ആദ്യമായി ലേഡി സൂപ്പർ സ്റ്റാറും മെഗാസ്റ്റാർ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇത്രയും നീണ്ട വർഷത്തെ കരിയറിൽ ഒരിക്കൽപോലും മമ്മൂട്ടിയോടൊപ്പം മഞ്ജുവാര്യർക്ക് ഒരു ചിത്രത്തിൽ പോലും അഭിനയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ ചിത്രത്തിലൂടെ തന്റെ സ്വപ്നസാഫല്യം മഞ്ജുവാര്യർ സഫലമാക്കിരിക്കുകയാണ്. അന്ധകാര ശക്തികളുമായി പോരടിക്കുന്ന ഒരു മാന്ത്രികനായി മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുമെന്ന് സൂചനകൾ സമൂഹമാധ്യമങ്ങളിലും മറ്റും സജീവമാണ്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ഒരു ചിത്രമായിരിക്കും The Priest എന്ന കാര്യം ഉറപ്പാണ്. പോസ്റ്ററിൽ മമ്മൂട്ടിയുടെ രൂപം വ്യക്തമാക്കിയിട്ടില്ല, ചിത്രം വളരെ നിഗൂഡതകൾ നിറഞ്ഞ പ്രമേയമാണ് കൈകാര്യം ചെയ്യുന്നതെന്ന് ഈ പോസ്റ്റിലൂടെ തന്നെ വ്യക്തമായിരുന്നു.

ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, V N ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ മറ്റു പ്രവർത്തകർ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഏതായാലും 2020 തുടക്കത്തിൽ മമ്മൂട്ടി പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തും.