നിലവിലെ ആ റെക്കോർഡ് തിരുത്തിക്കുറിച്ച് മെഗാസ്റ്റാറിന്റെ ‘The Priest’ !! മോളിവുഡിൽ വലിയ തരംഗം തീർത്ത് മമ്മൂട്ടിയുടെ പുതിയ വേഷപ്പകർച്ച….

പുതിയ വേഷപ്പകർച്ച കൊണ്ട് മലയാളി പ്രേക്ഷകരെ ഞെട്ടിച്ച മെഗാസ്റ്റാറിന്റെ പുതിയ ചിത്രമായ ദി പ്രൈസ്റ്റ് മലയാളത്തിൽ സമാനതകളില്ലാത്ത ഒരു റെക്കോർഡ് നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. വളരെ നിഗൂഢതകൾ നിറഞ്ഞ പോസ്റ്ററിൽ മമ്മൂട്ടി ഒരു വൈദികനായാണ് പ്രത്യക്ഷപ്പെട്ടത്. ദി പ്രൈസ്റ്റ് എന്ന പേരിട്ടിരിക്കുന്ന ചിത്രം ഒരു ഹൊറർ ഗണത്തിൽ പെടുന്ന ചിത്രം ആയിരിക്കുമെന്നാണ് സൂചനകൾ. നീണ്ട വർഷത്തെ കാത്തിരിപ്പിനു ശേഷം മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ മഞ്ജുവാര്യർക്ക് ചിത്രത്തിലൂടെ സാധിച്ചിരിക്കുകയാണ്. മഞ്ജുവാര്യരെ കൂടാതെ ശ്രീനാഥ് ഭാസി, നിഖില വിമൽ, സാനിയ അയ്യപ്പൻ, ജഗദീഷ്, ബേബി മോണിക്ക തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചരിത്രത്തിലെ ആദ്യത്തെ പോസ്റ്റർ തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയതോടെ സമാനതകളില്ലാത്ത ഒരു റെക്കോർഡും ചിത്രത്തിന്റെ പേരിൽ എപ്പോൾ ലഭിച്ചിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും കൂടുതൽ ട്വീറ്റ് നേടിയ പോസ്റ്റർ റെക്കോഡാണ് ദി പ്രൈസ്റ്റ് സ്വന്തമാക്കിയിരിക്കുന്നത്. 12 മണിക്കൂർ കൊണ്ട് 101k ട്വീറ്റ് ചിത്രത്തിന് നേടാൻ കഴിഞ്ഞിരിക്കുകയാണ്.

ഏറ്റവും കൂടുതൽ ട്വീറ്റ് നേടി മോളിവുഡിൽ പുതിയ റെക്കോർഡ് മോഹൻലാലിന്റെ ‘മരയ്ക്കാർ:അറബിക്കടലിന്റെ സിംഹ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേടിയിരുന്നു. 24 മണിക്കൂർ കൊണ്ട് 100k ട്വീറ്റ് ആണ് പോസ്റ്റർ നേടിയത്. തൊട്ടുപിന്നാലെ നിവിൻ പോളിയുടെ ‘ലവ് ആക്ഷൻ ഡ്രാമ’യുമുണ്ട്. 50.5 ട്വീറ്റ് ആണ് നിവിൻ പോളി ചിത്രത്തിന്റെ പോസ്റ്റർ നേടിയത്. എന്നാൽ ‘The Priest’ന്റെ വരവോടെ നിലവിലുള്ള മരക്കാറിന്റെ റെക്കോർഡ് രണ്ടാംസ്ഥാനത്തേക്ക് മാറ്റപ്പെട്ടിരിക്കുന്നു. വലിയ ഹൈപ്പ് ഒന്നും തന്നെ ഇല്ലാതെ വന്ന ചിത്രത്തിന്റെ പോസ്റ്ററിന് ഇത്രയും മികച്ച വരവേൽപ്പ് ലഭിക്കുമെന്ന് അവിടെ ആരാധകർ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.