അത് അസുരൻ… ഇത് ദേവനോ…?? ഷൈലോക്കിന്റെ പുതിയ സ്റ്റില്ല് വൈറൽ.. !! #Mammotty #Shylock

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്.
കഴിഞ്ഞവർഷം പ്രഖ്യാപിച്ച ചിത്രത്തിലെ ഓരോ റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മമ്മൂട്ടി ആരാധകർക്ക് അത്രത്തോളം പ്രതീക്ഷയാണ് ചിത്രത്തിന്മേലുള്ളത്. ലഭ്യമാവുന്ന റിപ്പോർട്ടുകളനുസരിച്ച് മമ്മൂട്ടിയുടെ മികച്ച ആക്ഷൻ ചിത്രമാണ് ഷൈലോക്ക്. ആക്ഷൻ പുറമേ കോമഡിക്കും ഫാമിലി ഈമോഷനും ചിത്രത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട്. ചിത്രം കുടുംബബന്ധങ്ങളുടെ കഥയാണ് കൈകാര്യം ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു സ്റ്റൈല് നമ്മുടെതന്നെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. നിലവിൽ ചിത്രത്തിന്റെ ഇരു ടീസറുകളും സ്റ്റൈലുകളും പോസ്റ്ററുകളും എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനോടകം പുറത്തുവിട്ട എല്ലാ റിപ്പോർട്ടുകളും ചിത്രങ്ങളും ഷൈലോക്കിനെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിച്ചിരിക്കുന്നു. പുറത്തു വിട്ടിരിക്കുന്ന ചിത്രം രാജ് കിരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബമാണ് വ്യക്തമാണ്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ വലിയ വൈറലായ ഈ ചിത്രം പ്രേക്ഷകരിൽ അല്പം കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുണ്ട്.

നിലവിൽ മമ്മൂട്ടിയുടെ ഒരു ലുക്ക് മാത്രമേ വളരെ പ്രാധാന്യത്തോടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളൂ. എന്നാൽ ആരും പ്രതീക്ഷിക്കാത്ത മമ്മൂട്ടിയുടെ ഈ ലുക്കിനെ സംബന്ധിക്കുന്ന കണ്ഫ്യൂഷനാണ് ആരാധകർക്ക് ഉള്ളത്. എന്നാൽ ആ കൺഫ്യൂഷൻ ചിത്രത്തിന്റെ ഹൈപ്പ് കൂടിയിട്ടേയുള്ളൂ. ജനുവരി 23ന് ഷൈലോക്ക് തീയേറ്ററുകളിൽ എത്തുന്നതോടെ എല്ലാ കൺഫ്യൂഷനും വലിയ ആഘോഷമായി മാറും. മെഗാസ്റ്റാറിന്റെ അഭിനയ അഴിഞ്ഞാട്ടത്തിനായി ഏവരും കാത്തിരിക്കുകയാണ്.