“ആ ദിലീപ് ചിത്രത്തിന്റെ പരാജയത്തിന് കാരണം ക്യാമറാമാൻ രാജീവ് രവിയാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു… പിന്നീട് സംഭവിച്ചത്..” ലാൽജോസ് മനസ്സുതുറക്കുന്നു !!

ഛായാഗ്രാഹകനായും സംവിധായകനായും മലയാളസിനിമയിൽ വലിയ സംഭാവന നൽകിയിട്ടുള്ള സിനിമാ പ്രവർത്തകനാണ് രാജീവ് രവി. മലയാളത്തിലെ പല ഹിറ്റ് സിനിമകൾക്കും ക്യാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യ അറിയപ്പെടുന്ന മുഖ്യധാരാ സിനിമകളുടെ സംവിധായകൻ കൂടിയാണ്. മലയാളത്തിന്റെ എവെർഗ്രീൻ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച രാജീവ് രവിയെക്കുറിച്ച് സംവിധായകൻ ലാൽജോസ് തുറന്നു പറഞ്ഞിരിക്കുകയാണ്. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിൽ ക്യാമറാമാനായത് രാജീവ് രവി ആയിരുന്നു. എന്നാൽ ആ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ വലിയ അപാകത വന്നിരിന്നു. രസികൻ എന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കി ലാബിൽ എത്തിയപ്പോൾ ചില പ്രശ്നങ്ങളുണ്ടായി അതുകൊണ്ട് ചിത്രത്തിന്റെ തിയേറ്റർ പ്രിന്റ് നന്നായി ഇരുണ്ട് പോവുകയും അത് ചിത്രത്തിന്റെ വിജയത്തെ പോലും മോശമായി ബാധിക്കുകയും ചെയ്തു. സിനിമ തീയേറ്ററിൽ വൻ പരാജയമായതിന് രാജീവ് രവിയുടെ ക്യാമറ കാരണമാണെന്ന് ഇൻഡസ്ട്രിയൽ തെറ്റായ വാർത്ത അന്ന് പറഞ്ഞിരുന്നു. വളരെ മികച്ച ചിത്രം ആണെങ്കിൽ കൂടിയും രസികൻ തിയറ്ററുകളിൽ ഒരു പരാജയപ്പെട്ട ചിത്രമാണെന്ന് ഇന്ന് പലർക്കും ഉൾക്കൊള്ളാൻ കഴിയുമായിരിക്കില്ല.

ഇതോടെ, ലാൽ ജോസും ദിലീപും ഒന്നിച്ച സൂപ്പർഹിറ്റായ മീശമാധവന് ശേഷമിറങ്ങിയ രസികൻ പരാജയത്തിന് കാരണം രാജീവ് രവിയുടെ മേലിൽ വന്നു ചേർന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ലാൽജോസിന് അടുത്ത ചിത്രമായ ചാന്തുപൊട്ടിൽ നിന്നും രാജി രവിയെ പരിഗണിക്കാതെ പകരം മറ്റൊരു ക്യാമറാമാനെ വയ്ക്കുകയായിരുന്നു. നിർമാതാവിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്ന് ലാൽജോസ് തുറന്നു പറഞ്ഞു. ദിലീപാണ് ചിത്രത്തിൽ നിന്നും രാജി രവിയെ ഒഴിവാക്കിയതിന് പിന്നിലെന്ന് രാജീവ് രവി പിന്നീട് തെറ്റിദ്ധരിച്ചു എന്നും ലാൽ ജോസ് പറഞ്ഞു. എന്നാൽ രാജീവ് രവിക്ക് മികച്ചൊരു ചിത്രം കൊടുക്കണം എന്ന് താൻ ആഗ്രഹിക്കുകയും അങ്ങനെയാണ് ക്ലാസ്മേറ്റിൽ അദ്ദേഹത്തെ ക്യാമറാമാനായി വിജയിക്കുകയും ചെയ്തതെന്ന് രാജേഷ് പറഞ്ഞു.