‘അഞ്ചാം പാതിരാ’ ഹൗസ്ഫുൾ ഷോകൾ തുടരുന്നു… ടിക്കറ്റ് കിട്ടാതെ നിരവധി പ്രേക്ഷകർ ചിത്രം കാണാൻ കാത്തിരിക്കുന്നു…

മലയാളത്തിൽ വീണ്ടും ഒരു അത്ഭുത സിനിമ സംഭവിച്ചിരിക്കുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കുഞ്ചാക്കോ നായകനായെത്തിയ ‘അഞ്ചാം പാതിരാ’ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനവിജയം തുടരുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ചിത്രം മിക്ക കേന്ദ്രങ്ങളിലും ഹൗസിൽ ഷോകളും സ്പെഷ്യൽ ഷോകളും ആയി മുന്നേറുകയാണ്. മലയാളത്തിൽ അപൂർവ്വമായി മാത്രമേ ഇത്തരത്തിൽ ഒരു ഗംഭീര വിജയം സിനിമകൾക്ക് സംഭവിക്കാറുള്ളൂ. സമീപകാലത്തായി മലയാളി പ്രേക്ഷകർ കണ്ട ദൃശ്യം, പ്രേമം, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ചിത്രങ്ങളുടെ ഗംഭീര വിജയം പോലെ അഞ്ചാം പാതിരയും വലിയ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക് കുതിക്കുകയാണ്. കുറച്ച് നാളുകളായി കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ മികച്ച രീതിയിലുള്ള പ്രകടനം നടത്താൻ സാധിക്കാതെ പോയിരുന്നു. ‘അഞ്ചാം പാതിരാ’യിലൂടെ വലിയൊരു തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. ഗംഭീര വിജയത്തിന്റെ പ്രഭാവം കാണുന്ന പ്രേക്ഷകർ കുഞ്ചാക്കോ ബോബൻ പൂർവ്വകാലമാണ് അനുസ്മരിക്കുന്നത്. ഒരു വലിയ ഇൻഡസ്ട്രി ഹിറ്റ് നൽകിക്കൊണ്ടാണ് മലയാളത്തിലേക്ക് കുഞ്ചാക്കോബോബൻ അരങ്ങേറ്റം കുറിച്ചത്. അനിയത്തിപ്രാവായിരുന്നു ആ ചിത്രം മലയാളത്തിലെ ഒരു താരത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒരു ഹിറ്റ് തന്നെയാണത്.

നിലവിലെ ഈ വിജയം കാണുമ്പോൾ പ്രേക്ഷകർക്ക് ഓർമ്മവരുന്നത് വർഷങ്ങൾക്കു മുമ്പുള്ള അനിയത്തി പ്രാവിലെ വിജയം തന്നെയാണ്. കാലങ്ങളേറെ കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുഞ്ചാക്കോ ബോബനുള്ള സ്ഥാനം വളരെ വലുതായി തന്നെ തുടരുന്നു എന്നതിന് ഉദാഹരണമാണ് അഞ്ചാം പാതിരാ എന്ന ചിത്രത്തിലെ മികച്ച വിജയം സൂചിപ്പിക്കുന്നത്. ടിക്കറ്റ് ലഭിക്കാതെ നിരവധി പ്രേക്ഷകരാണ് അഞ്ചാം പാതിരാക്കായി ഇപ്പോഴും കാത്തിരിക്കുന്നു…