‘ദുൽഖറുമായി ഒരുമിക്കുന്ന പുതിയ ചിത്രം ഉടൻ ഉണ്ടാകും…’ കാജൽ അഗർവാളിന്റെ വെളിപ്പെടുത്തൽ !!

തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാളും മലയാളത്തിന്റെ യൂത്ത് സൂപ്പർസ്റ്റാർ ദുൽഖർ സൽമാനും ഒന്നിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രത്തിലാകും കാജല്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്വീകരണങ്ങൾ ഇതുവരെയും നടന്നിട്ടില്ല. ദുൽഖർ ആരാധകരും പ്രേക്ഷകരെയും ഒരേ പോലെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് കാജൽ അഗർവാൾ. താരം തന്റെ പുതിയ സിനിമാവിശേഷങ്ങൾ മാധ്യമങ്ങളോട് തുറന്നു പറയവേയാണ് ദുൽഖർ ചിത്രത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. നിലവിൽ നിരവധി പ്രൊജക്ടുകൾ ഓപ്പൺ ചെയ്തിരിക്കുന്ന ദുൽഖർ മലയാളത്തിലും അന്യഭാഷകളിലും അടക്കം വലിയ തിരക്കിലാണ്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മലയാളികളുടെ യൂത്ത് സ്റ്റാറിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന ആഗ്രഹം കാജൽ അഗർവാൾ മുൻപ് തുറന്നു പറഞ്ഞിട്ടുള്ളതാണ്. ശങ്കർ സംവിധാനം ചെയ്യുന്ന കമലഹാസൻ നായകനായി എത്തുന്ന ബ്രഹ്മാണ്ട ചിത്രം ‘ഇന്ത്യൻ 2’ൽ അഭിനയിച്ചു വരുന്ന കാജൽ അഗർവാൾ ദുൽഖറുമായുള്ള ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞത് ദുൽഖർ ആരാധകർക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.

ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യും. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാൻ സാധ്യതയുള്ള ഈ ചിത്രത്തെക്കുറിച്ച് കൂടുതലായ വിവരങ്ങൾ ഒന്നും വെളിപ്പെടുത്താൻ കാജൽ അഗർവാൾ തയ്യാറായില്ല. എന്നാൽ ഇരുവരും ഒന്നിക്കുന്ന ചിത്രം ഈ വർഷം തന്നെ ഉണ്ടാകുമെന്നും താരം ഉറപ്പിച്ചുപറയുന്നു. ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനത്തിനായി ഏവരും കാത്തിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കാജൽ അഗർവാൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികനടിയാണ്. വലിയ താരമൂല്യമുള്ള കാജൽ ദുൽഖറുമായി ഒന്നിക്കുമ്പോൾ അത് ആരാധകർ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ചിത്രവുമായിരിക്കും….