300 കോടി ബഡ്ജറ്റ്… വമ്പൻ താരനിര… മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ജനപ്രിയ നടൻ ജയറാം വമ്പൻ തിരിച്ചുവരവ് നടത്തും !!

 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്ര സംവിധായകൻ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം ‘പൊന്നിയിന്‍ സെല്‍വ’ന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭീമമായ ബഡ്ജറ്റ് കൊണ്ടും വമ്പൻ താരനിര കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്.
ഏകദേശം 300 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട നടീനടന്മാർക്കോപ്പം മലയാളത്തിന്റെ ജനപ്രിയ താരം ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പ്രഖ്യാപന വേളയിൽ തന്നെ ഈ വിവരം അണിയറപ്രവർത്തകർ പുറത്തു വിട്ടതാണ്. ചിത്രത്തിലേക്ക് ജയറാം കഴിഞ്ഞ ദിവസമാണ് ജയറാം ജോയിൻ ചെയ്തത്. ഇതിൽ താൻ ജോയിൻ ചെയ്തു എന്ന് പ്രേക്ഷകരെ അറിയിച്ചുകൊണ്ട് ജയറാം തന്നെ ഫേസ്ബുക്ക് പേജിലൂടെ തമിഴ് നടന്മാരായ കാർത്തിക്കും ജയംരവിക്കുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. മലയാളത്തിൽ നിന്നും ചില നടീനടന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എങ്കിലും ജനപ്രിയ താരം ജയറാം ഇത്രയും വലിയ ഒരു ചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷം എല്ലാ മലയാളി പ്രേക്ഷകരിലും ഉണ്ട്. കാരണം അടുത്തിടെ പുറത്തിറങ്ങിയ മിക്ക ജയറാം ചിത്രങ്ങളും പ്രേക്ഷകർക്ക് വലിയ നിരാശയായിരുന്നു നൽകിയത്.

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ അവസരം ലഭിച്ചത് ജയറാമിന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരുന്ന മലയാളി പ്രേക്ഷകർക്ക് വലിയ സർപ്രൈസ് തന്നെയായിരുന്നു. ചിത്രത്തിൽ അണിനിരക്കുന്ന വമ്പൻ താരനിരയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ അങ്ങനെ തുടങ്ങി ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾ ഒരു ചിത്രത്തിൽ കൈകോർക്കുന്നു എന്ന വലിയ പ്രത്യേകതയാണ് ഈ ചിത്രത്തിലുള്ളത്. ഐതിഹാസികമായ ചരിത്രം ദൃശ്യവൽക്കരിക്കുമ്പോൾ ‘പൊന്നിയിന്‍ സെല്‍വൻ’ ഇന്ത്യൻ സിനിമയ്ക്ക് ഒരു നാഴികക്കല്ലാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.