“എന്റെ പടങ്ങളൊന്നും കോടി ക്ലബ്ബിൽ കയറിയിട്ടില്ല… ഈ ക്ലബ്ബ് ഒക്കെ എവിടെയാണെന്ന് പോലും അറിഞ്ഞുകൂടാ..” : സംവിധായകൻ ബോബൻ സാമുവൽ മനസ് തുറക്കുന്നു

നർമത്തിന് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രങ്ങളൊരുക്കി മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ബോബൻ സാമുവൽ. 2011ൽ ജയസൂര്യയെ നായകനാക്കി ജനപ്രിയൻ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ച ആദ്യ ചിത്രത്തിനുശേഷം റോമൻസ് എന്ന കോമഡി ചിത്രം ഒരുക്കിയ അദ്ദേഹം ഏറെ ശ്രദ്ധേയനായി മാറി. ആ വർഷത്തെ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായി റോമൻസ് മാറുകയും ചെയ്തു. പിന്നീട് വന്ന ചിത്രങ്ങൾ ബോക്സോഫീസിൽ വലിയ തരംഗം സൃഷ്ടിച്ചില്ലെങ്കിലും ബോബൻ സാമുവൽ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ്. നമിതാ പ്രമോദിനെ നായികയാക്കി അദ്ദേഹം സംവിധാനം ചെയ്ത പുതിയ ചിത്രം ‘അൽമല്ലു’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനവിജയം തുടരുകയാണ്. ചിത്രത്തിന്റെ പ്രചരണാർത്ഥം ‘Online peep’s’ന് നൽകിയ അഭിമുഖത്തിനിടെ തന്റെ സിനിമ ജീവിതത്തെപ്പറ്റിയും മറ്റു വിശേഷങ്ങൾ പറ്റിയും അദ്ദേഹം ആവശ്യപ്പെടുന്നു. മാറിയ മലയാളസിനിമയുടെ വിപണന രീതിയെക്കുറിച്ചും കോടി ക്ലബ്ബുകളെക്കുറിച്ചും തുറന്നു പറഞ്ഞ അദ്ദേഹം തന്റെ ചിത്രങ്ങളൊന്നും ഒരു കോടി ക്ലബിലും കയറിയിട്ടില്ല എന്നും ക്ലബ്ബുളെക്കെ എവിടെയാണെന്ന് അറിയില്ല എന്നും തുറന്നു പറയുകയുണ്ടായി. തന്റെ മുടങ്ങിപ്പോയ ചിത്രങ്ങളെക്കുറിച്ചും വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുകയുണ്ടായി.