ദളപതി ആരാധകരെ…. നിങ്ങളെ “മാസ്റ്റർ” നിരാശപ്പെടുത്തില്ല… പറയുന്നത് ലോകേഷ് കനകരാജ് !! #Vijay #Master #LokeshKanakaraj

തമിഴ് പ്രേക്ഷകരെയും ദളപതി ആരാധകരും ഒരേപോലെ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “മാസ്റ്റർ”. ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈദി കേരളത്തിലും തമിഴ്നാട്ടിലും വലിയ വിജയം നേടിയിരുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വളരെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചു. വിജയ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജ് നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയിരിക്കുന്നത്. ബിഹൈൻഡ് അവാർഡ് നൈറ്റിൽ പങ്കെടുക്കവേയാണ് ലോകേഷ് കനകരാജ് തന്റെ പുതിയ ചിത്രമായ മാസ്റ്ററിനെക്കുറിച്ച് (ദളപതി 64) തുറന്നുപറഞ്ഞത്. ആരാധകർക്കും പ്രേക്ഷകർക്കും വലിയ തൃപ്തി നൽകുന്ന ചിത്രമായിരിക്കും മാസ്റ്റർ എന്നും ആരെയും ചിത്രം നിരാശപ്പെടുത്തില്ല എന്നും ലൊക്കേഷ് ഉറപ്പുനൽകിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ തന്നെ ഇത്രത്തോളം ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ദളപതി ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.

‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടി മാളവിക മോഹനനാണ് ഈ ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. ചിത്രത്തിൽ അണിനിരക്കുന്ന വമ്പൻ താരനിര മുൻപ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. തമിഴ്നാട്ടിലെ തന്നെ മറ്റൊരു സൂപ്പർതാരം വിജയ് സേതുപതി ഈ ചിത്രത്തിൽ സുപ്രധാനമായ വേഷത്തിലെത്തുന്നുണ്ട്. കൂടാതെ, ശാന്തനു, ആൻഡ്രിയ, നാസർ, കൈദി ഫെയിം അർജുൻ ദാസ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ തന്നെ വലിയ പ്രതീക്ഷ പങ്കുവയ്ക്കുമ്പോൾ ആരാധകർക്ക് മറ്റെന്താണ് വേണ്ടത്….