“മനസാക്ഷിയെ വിറ്റു തിന്നുന്ന നാറികൾ…” മരട് ഫ്ലാറ്റ് വിഷയത്തിൽ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച്‌ സംവിധായകൻ ഭദ്രൻ രംഗത്ത് !!

സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയത്. കായൽ നികത്തി കയറ്റം നടത്തി നിയമലംഘനം കണ്ടെത്തിയ കോടതി ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിടുകയായിരുന്നു. കോടതിയുടെ ഈ വലിയ ഉത്തരവിനെ പ്രതികൂലിച്ചു കൊണ്ട് നിരവധി പ്രമുഖരടക്കം രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തിൽ സിനിമയിൽ മേഖലയിൽ നിന്നുള്ള പല പ്രമുഖരും ഉൾപ്പെടുന്നു. മേജർ രവി, സൗബിൻ, ബ്ലെസ്സി തുടങ്ങിയ സിനിമാപ്രവർത്തകർ എല്ലാം കോടതിയുടെ ഈ വിധിയെ പ്രതികൂലിച്ചു കൊണ്ട് രംഗത്ത് വന്നവരാണ്. എന്നാൽ എല്ലാ വിമർശനങ്ങൾക്കു മുകളിൽ കോടതി ഉത്തരവ് നടപ്പാക്കുന്ന കാഴ്ചയാണ് പിന്നീട് കേരളസമൂഹം കണ്ടത്. ഭീമാകാരമായ ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ നിലം പതിക്കുന്നത് രണ്ട് മലയാളികൾ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാകുന്ന കാഴ്ചയാണ് കണ്ടത്. എല്ലാ മുഖ്യധാരാ മാധ്യമങ്ങളും നവമാധ്യമങ്ങളും ഫ്ലാറ്റ് പൊളിക്കുന്ന ദൃശ്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ വളരെ വലിയ മത്സരം തന്നെ നടക്കുകയുണ്ടായി. മലയാളികളുടെ ഈ പ്രവണതയെ വിമർശിച്ചുകൊണ്ട് നിരവധി പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. അതിലേറെ ശ്രദ്ധേയമാവുന്നത് സംവിധായകൻ ഭദ്രന്റെ പ്രതികരണമാണ്. ഫ്ലാറ്റ് പൊളിക്കൽ ആഘോഷമാക്കിയ മലയാളികളുടെ ബോധത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രതിഷേധം ഫേസ്ബുക്കിലൂടെ അറിയിക്കുകയാണ് ചെയ്തത്.

അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ : “ഈ അസ്ഥിപഞ്ചരം കാണുമ്പോൾ ആർക്കൊക്കയോ വേണ്ടി മനസ് പിടയുന്നുണ്ട്‌, എങ്കിലും ഇതു ഒരു മുന്നറിയിപ്പാണ്! “മനസാക്ഷിയെ” വിറ്റു തിന്നുന്ന നാറികൾ, അധ്വാനിച്ച കരങ്ങളെ വ്യാമോഹിപിച്ചു കൊണ്ട് നിയമ ലംഘനത്തിന് പ്രേരിപ്പിക്കും, അവരുടെ “സത്യങ്ങൾ” ഇതുപോലെ പൊട്ടിപ്പൊളിഞ്ഞു ഭസ്മമാകും!! ഇത്തരത്തിലുള്ള അസ്ഥി കൂടാരങ്ങൾക്കു ബലിയാടാകുകയാണ് നമ്മൾ എന്ന് തിരിച്ചറിഞ്ഞാൽ നന്ന്…!! ”