“നല്ല ഉപദേശം ലഭിക്കുന്നതിനായി ദീപിക പദുക്കോണിന് എന്നെപ്പോലൊരാളെ ആവശ്യമാണ്” : ബാബ രാംദേവ് !!

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായി വലിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കുകയാണ്. രാജ്യത്തെ വലിയ ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ JNUവിൽ നടന്ന അക്രമ സംഭവങ്ങൾ ദേശീയതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ വലിയ രീതിയിൽ നടക്കുന്ന ഈ സംഭവത്തിൽ പ്രതിഷേധിച്ച് ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും രംഗത്തെത്തിയതും വളരെ വലിയ വിവാദ വിഷയങ്ങളിൽ ഒന്നായിരുന്നു. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ അണിനിരന്ന ദീപിക പദുക്കൊണിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളും പരാതികളും സമൂഹത്തിലെ പല പ്രമുഖരും ഉന്നയിച്ചിരുന്നു. കൂടുതലായും രാഷ്ട്രീയ രംഗത്തുള്ള പ്രമുഖ വ്യക്തികളാണ് ദീപിക പദുക്കോണിന്റെ പ്രതിഷേധത്തിനെതിരെ രംഗത്തുവന്നത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ബാബ രാംദേവ്. ‘ദീപികയ്ക്ക് നല്ല ഉപദേശം ലഭിക്കാനായി തന്നെപ്പോലെ ഒരാളെ ആവശ്യമാണെന്ന് തുറന്നുപറഞ്ഞ് രാംദേവ് രംഗത്തെത്തിയിരിക്കുകയാണ്.
അത് നിലവിലെ പ്രശ്നങ്ങളെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കാൻ സഹായിക്കും എന്നും പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു.

അഭിനയ രംഗത്ത് വളരെ വ്യത്യസ്തയാണ് ദീപികാ എന്നാൽ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കുകയും പഠിക്കുകയും വേണമെന്നും അതിനുശേഷം മാത്രമേ വലിയ ഇത്തരത്തിലുള്ള പൂർണ്ണ വലിയ തീരുമാനങ്ങൾ ( പ്രതിഷേധം പോലുള്ള) എടുക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. നിലവിൽ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള നിലപാടാണ് രാംദേവ് സ്വീകരിച്ചിട്ടുള്ളത്. കൂടാതെ കാര്യത്തെപ്പറ്റി പൂർണ്ണമായും അറിയാത്തവരാണ് പ്രധാനമന്ത്രിയെ വിമർശിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.