“അല്ലു അർജുനും ജയറാമും പൊളിച്ചടുക്കി ” ‘അങ്ങ് വൈകുണ്ഠപുരത്ത്’ വലിയ ഹിറ്റിലേക്ക്.. #AnguVaikuntapurathu #Review

മാറിയ യുവത്വത്തിന്റെ പ്രതീകമാണ് അല്ലു അർജുനും അല്ലു അർജുൻ ചിത്രങ്ങളും. വളരെ ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ തെന്നിന്ത്യ മുഴുവൻ അടക്കി ഭരിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു യുവതാരം എന്ന നിലയിൽ അല്ലു അർജുൻ വലിയ താരമൂല്യമുള്ള താരം തന്നെയാണ്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും തെന്നിന്ത്യ മുഴുവൻ വലിയ തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. അല്ലുവിന്റെ പുതിയ ചിത്രം ‘അങ്ങ് വൈകുണ്ഠപുരത്ത്’ ഇന്ന് ലോകവ്യാപകമായി റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ പ്രദർശനങ്ങൾ കഴിയുന്നതോടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് എനിക്ക് കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. യുവത്വത്തിന്റെ ഊർജസ്വലതയും പ്രസരിപ്പും മുഴുവൻ നിറഞ്ഞു നിൽക്കുന്ന ചിത്രം അക്ഷരാർത്ഥത്തിൽ ഒരു ആവേശഭരിതമായ ചിത്രം തന്നെയാണ്. ഗാനങ്ങളും ആക്ഷനും ബന്ധങ്ങളുടെ മൂല്യം എല്ലാം ചേർന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നു. ത്രിവിക്രം ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളുടെ ജനകീയ താരം ജയറാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ അല്ലുഅർജുന്റെ കഥാപാത്രത്തിന്റെ അച്ഛനായാണ് ജയറാം എത്തുന്നത്. കരിയറിന്റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ജയറാമിന് ലഭിച്ച ഏറ്റവും മികച്ച ഒരു അവസരവും കഥാപാത്രവുമാണ് ഈ ചിത്രത്തിലേത്.

അല്ലു അർജുൻ അവതരിപ്പിച്ച ബണ്ടു എന്ന കഥാപാത്രം തന്റെ പിതാവുമായി ഉണ്ടാക്കുന്ന അഭിപ്രായവ്യത്യാസത്തെ തുടർന്ന് വൈകുണ്ഠപുരം എന്ന ഒരു ബിസിനസ് ഫാമിലിയിൽ എത്തിപ്പെടുന്നു. പിന്നീട് ആ ബിസിനസ് ഫാമിലിയിൽ ബണ്ടു ആ കുടുംബവുമായി എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നു എന്നതാണ് കഥാസാരം. വലിയ ബിസിനസ് കുടുംബത്തിലേക്ക് ബണ്ടു എത്തിച്ചേർന്നതോടെ സംഭവിക്കുന്ന പ്രതിസന്ധികളും സംഭവങ്ങളും ഒക്കെ വളരെ മികച്ച രീതിയിൽ തന്നെയാണ് സംവിധായകൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശക്തമായ ഒരു അച്ഛൻ കഥാപാത്രമായി ജയറാം ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ. അല്ലു അർജുൻ അമ്മയായി അഭിനയിച്ചത് തെന്നിന്ത്യൻ സൂപ്പർ താരം തബുവാണ്. വളരെ സീനിയറായ ഉള്ള ഇരുതാരങ്ങളും അവരുടെ മികച്ച പ്രകടനം ചിത്രത്തിന് നൽകിയിട്ടുണ്ട്.
ചിത്രത്തിലെ മികച്ച താരനിരതന്നെയാണ് ചിത്രത്തെ അത്രത്തോളം മികവുറ്റതാക്കുന്നത്. നിവേദ , നവദീപ്, സുശാന്ത്, സത്യരാജ് , സമുദ്രക്കനി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

അന്യഭാഷാ ചിത്രം ഡബ്ബ് ചെയ്തു കേരളത്തിൽ റിലീസ് നിർത്തുമ്പോൾ വെറും ദാരിദ്ര്യം ആണെന്ന് സ്ഥിരം കേൾക്കാറുള്ള ഒരു അപവാദമാണ്. എന്നാൽ അത്തരത്തിലുള്ള എല്ലാ ആരോപണങ്ങളിൽ നിന്നും ചിത്രം വളരെ വിദഗ്ധമായി മാറി നിൽക്കുന്നു. കാരണം അത്രത്തോളം മികച്ച രീതിയിലാണ് ചിത്രത്തിന്റെ മലയാളം ഡബ്ബിങ് അണിയറപ്രവർത്തകർ നിർവഹിച്ചിരിക്കുന്നത്. ഒരു മലയാള ചിത്രം കാണുംപോലെ പ്രേക്ഷകരെ തോന്നത്തക്ക തരത്തിൽ ചിത്രത്തെ ഒരുക്കിയിരിക്കുന്നു എന്നത് പ്രശംസനീയമാണ്. അതോടൊപ്പംതന്നെ എടുത്തുപറയേണ്ട കാര്യമാണ് ചിത്രത്തിലെ ഗാനങ്ങൾ, ഡബ്ബിങ് ദുരന്തം ആകാതെ വളരെ മികച്ച ഗാനങ്ങളാണ് ചിത്രത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഗാനങ്ങളിലും ആക്ഷൻ രംഗങ്ങളിലും അല്ലു അർജുൻ തന്റെ സ്റ്റൈൽ വീണ്ടും മികവുറ്റതാക്കിയിരിക്കുന്നു. 2020ലെ തുടക്കത്തിൽ അല്ലു അർജുൻ തന്നെ വരവ് അറിയിച്ചിരിക്കുകയാണ്. അന്യഭാഷാ ചിത്രങ്ങൾക്ക് വളരെ മികച്ച സ്വീകാര്യത കിട്ടാനുള്ള കേരളത്തിൽ ചിത്രം മികച്ച രീതിയിൽ സ്വീകരിക്കപ്പെട്ട കഴിഞ്ഞു.