“അഞ്ചാം പാതിരാ…ഞെട്ടൽ ഉളവാക്കുന്ന ഗംഭീര തിയറ്റർ അനുഭവം, തീയേറ്ററിൽ തന്നെ പോയി കാണണം…” അനീഷ് വി പിയുടെ കുറിപ്പ് ശ്രദ്ധേയം !!

പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചുകൊണ്ട് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അഞ്ചാം പാതിരാ’ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടർന്നുകൊണ്ട് വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. മലയാളത്തിൽ ഇന്നേവരെ അനുഭവിക്കാത്ത ഒരു ദൃശ്യവിസ്മയമായി അഞ്ചാം പാതിരാ മാറിക്കഴിഞ്ഞിരിക്കുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞ ചിത്രം ഹൗസ് ഫുൾ ഷോകൾ പ്രത്യേക ഷോകളും ആയി വലിയ വിജയത്തിലേക്ക് കുതിക്കുമ്പോൾ
അനീഷ് പി പി എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. സിനിമ എത്രത്തോളം മികച്ചതാണെന്നും ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ ചിത്രം തന്നെ എത്രത്തോളം വിസ്മയിപ്പിച്ചു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ : “അഞ്ചാം പാതിരാ ഇന്ന് കണ്ടു…
Sleep Well Today Caesar, Your Sleepless Nights Are Coming !! ഇന്ന് രാത്രി ശരിക്ക് ഉറങ്ങിക്കോളൂ സീസർ.ഉടൻ തന്നെ നിങ്ങൾക്ക് ഉറക്കം നഷ്ടപ്പെടും.മറ്റാർക്കും വേല ചെയ്യാൻ പറ്റാത്ത അവർ മാത്രം വേല ചെയ്യുന്ന ആ രാത്രിദിനങ്ങൾ വരികയാണ്.Your Sleepless Nights Are Coming.പടത്തിന്റെ ആദ്യ മിനിറ്റുകളിൽ ഒരു ഭ്രാന്തൻ കുഞ്ചാക്കോ ബോബനോട് പറയുന്ന ഡയലോഗ് ആണിത്.
പറഞ്ഞപോലെ തന്നെ കുഞ്ചാക്കോബോബൻ അവതരിപ്പിച്ച കഥാപാത്രത്തിന് ഉറക്കമില്ലാത്ത രാത്രികളും സിനിമ കാണുന്ന നമുക്ക് ഇരിപ്പുറക്കാത്ത നിമിഷങ്ങളും. അൻവർ ഹുസൈൻ എന്ന സൈക്കോളജിസ്റ്റിനെ ചാക്കോച്ചൻ അവതരിപ്പിക്കുന്നത്… അദ്ദേഹത്തിന്റെ ശബ്ദവും മുഖഭാവങ്ങളും പ്രേക്ഷകനുമായി സംവദിക്കാൻ പറ്റുന്നുണ്ട് ! കേസന്വേഷണവും ദുരൂഹതകളും കേസിന് ഒരു തെളിവും കിട്ടാതെ പോവുമ്പോൾ ഉള്ള പോലീസിന്റെ നിസ്സഹായതയുമായി പോകുന്ന ആദ്യ പകുതിയും കണ്ടെത്തലുകൾക്കും ഇമോഷൻസിനും പ്രാധാന്യം നൽകിയ രണ്ടാം പകുതിയും ആണ് ചിത്രത്തിനുള്ളത് !!
ചുരുക്കം ചില സീനുകളിൽ വരുന്ന ഇന്ദ്രൻസും ജാഫർ ഇടുക്കിയും കൈയടി വാങ്ങുന്നുണ്ട്.നിയമത്തിലൂടെ നീതി ലഭിക്കാത്ത, ഷറഫുദ്ധീൻ അവതരിപ്പിച്ച ബഞ്ചമിൻ എന്ന ഡോക്ടർ കഥാപാത്രം ഇന്ന് സമൂഹത്തിൽ ജീവിച്ചിരിക്കുന്ന പലരുമായും സാമ്യം തോന്നിയേക്കാം…..”

“പല കുറ്റകൃത്യങ്ങളിലും ഇന്റർനെറ്റ്‌ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശരൂപം നമുക്ക് മനസ്സിലാക്കി തരുന്നു. ശ്രീനാഥ് ഭാസി അവതരിപ്പിച്ച ഹാക്കർ കഥാപാത്രം മാത്രമാണ് സിനിമ കാണുന്നവരുടെ മുഖത്ത് ചിരി പടർത്തിയത്. ഒരേ സമയം ഹാസ്യവും ഗൗരവവും കലർത്തി അദ്ദേഹവും ഈ സിനിമയെ ഗംഭീരമാക്കി. ഫ്ലാഷ്ബാക്ക് രംഗങ്ങൾ വളരെ അച്ചടക്കത്തോടെ ആണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. സ്ഥിരം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലെ നായകനെ പോലെ മാസ്സ് പരിവേഷങ്ങൾ കൊടുത്ത് ആഘോഷിക്കാൻ സംവിധായകൻ തയാറായില്ല. കാതറിൻ IPS കഥാപാത്രത്തോട് ഉണ്ണിമായ എന്ന ആ അഭിനേത്രി 100% നീതി പുലർത്തി. കാതറിന്റെ ക്ലൈമാക്സ്‌ എൻട്രി.അത് കയ്യടി നേടിയ ഒരു അടിപൊളി സീൻ തന്നെയാണ്.
സിനിമയുടെ നട്ടെല്ലായ ദൃശ്യങ്ങളും ബിജിഎം കളും സിനിമയുടെ ഒഴുക്കിന് മിഴിവേകുന്ന 2 ഘടകങ്ങൾ ആണ് !! ഒരു വെളിച്ചം പോലും ഞെട്ടൽ ഉളവാക്കുന്ന ഗംഭീര തിയറ്റർ അനുഭവം. ഞെട്ടലിന്റെ ആഴം കൂട്ടുന്ന ബിജിഎം.(കൂടെയിരുന്ന അരുണേട്ടൻ എത്രയോ പ്രാവശ്യം ഞെട്ടി വിറച്ചു…) ഇതൊക്കെ തന്നെ മതി അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ആയി പറയാൻ.
തീയേറ്ററിൽ തന്നെ പോയി കാണണം.ഗംഭീരം.”