ഇവന്‍ താന്‍ റിയല്‍ ഹീറോ! സ്റ്റൈലായി അല്ലു അര്‍ജുന്‍! റൊമാന്റിക് ആയി താരം; അങ്ങ് വൈകുണ്ഠാപുരത്തെ പുതിയ പോസ്റ്റര്‍ പുറത്ത്

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുറംലോ. അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരില്‍ മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഈ ചിത്രത്തിലൂടെ അല്ലു അര്‍ജുന്‍ ആദ്യമായി ഡബ്ബ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ ഒരു രംഗത്തിലാണ് അല്ലു അര്‍ജുന്‍ തന്റെ ശബ്ദം നല്‍കിയിരിക്കുന്നത്.

ഇതിനോടകം തന്നെ ചിത്രത്തിലെ പോസ്റ്ററുകളും ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കില്‍ റൊമാന്റിക്കായാണ് അല്ലു അര്‍ജുന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ദ റിയല്‍ ഹീറോ ഈസ് കമിംഗ് എന്ന ക്യാപ്ഷനോട് കൂടിയാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

അടുത്തി പുറത്തിറങ്ങിയ ഈ ചിത്രത്തിലെ രാമുലോ എന്ന തെലുങ്കു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ പുറത്തിറങ്ങിയ ചിത്രത്തിലെ ആണ്ടവ ആണ്ടവ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മലയാളം ലിറിക്കല്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അല്ലു അര്‍ജുന്റെ ഹാഫ് കോട്ട് ഡാന്‍സ് സ്റ്റെപായിരുന്നു ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അല്ലു അര്‍ജുന്റെ ഡാന്‍സ് ഇഷ്ട്ടപെടുന്നവര്‍ക്ക് ആടി തിമിര്‍ക്കാനുള്ള ഗാനം കൂടിയായിരുന്നു ആണ്ടവ ഗാനം. ഹനുമാന്‍, നയന എന്നിവര്‍ ചേര്‍ന്നാണ് ഇതിന്റെ മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയുടെ രചനയില്‍ സംഗീതം നല്‍കിയിരിക്കുന്നത് തമന്‍ എസ് ആണ്.

ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായി മലയാളികളുടെ പ്രിയ താരം ജയറാണ് വേഷമിടുന്നത്. ചിത്രത്തില്‍ തബുവും ഒരു നിര്‍ണ്ണായക വേഷത്തിലെത്തുന്നു. പൂജ ഹെഗ്‌ഡെ, നിവേദ പെതുരാജ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി, സുനില്‍, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹര്‍ഷ വര്‍ധന, സച്ചിന്‍ കടേക്കര്‍, നാസ്സര്‍, വെണ്ണല കിഷോര്‍ എന്നിവരും അണിനിരക്കുന്നു. ജനുവരി 12ന് വേള്‍ഡ് വൈഡ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.