“നടിപ്പിൻ നായകൻ സൂര്യ”യുടെ പുതിയ ചിത്രത്തിന്റെ ഗംഭീര സർപ്രൈസ് തലൈവർ “രജനീകാന്തി”ന്റെ ദർബാറിൽ ??

തമിഴ് സൂപ്പർ താരം സൂര്യ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ ‘സൂരരൈ പൊട്രു’ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ടീസറിനെ സംബന്ധിക്കുന്ന പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ സൂര്യ ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നത്.സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യൻ ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ക്യാപ്റ്റൻ ഗോപിനഥിന്റെ ജീവിത കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടീസറിന്റെ റിലീസിങ്ങിനെ സംബന്ധിക്കുന്ന വിവരങ്ങൾ നടൻ സൂര്യ തന്നെയാണ് കഴിഞ്ഞ ദിവസം തന്നെ ആരാധകരോട് തുറന്നു പറഞ്ഞത്. പൊങ്കലിന് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഇടയിലേക്ക് എത്തുമെന്ന്
സൂര്യ തന്നെ വെളിപ്പെടുത്തിയതോടെ ആരാധകർക്ക് വലിയ ആവേശമാണ് ഉണ്ടായിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ ഒരു പരീക്ഷണ ചിത്രമാണെന്ന് കൂടി അണിയറ പ്രവർത്തകർ സൂചനകൾ നൽകിയിരുന്നു. ചിത്രം പൊങ്കൽ റിലീസായി ജനുവരി മാസം റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ അതേസമയം സൂപ്പർസ്റ്റാർ രജനീകാന്തിന് പുതിയ ചിത്രം കൂടി റിലീസിനെത്തുന്നു എന്ന പ്രഖ്യാപനമുണ്ടായി. ഇതോടെ തലൈവരുടെ ചിത്രവുമായി നടിപ്പിൻ നായകൻ ചിത്രം നേർക്കുനേർ വരുന്ന ഒരു അവസ്ഥയാണ് ഉണ്ടായത്.

പിന്നീട് സൂര്യ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് മാറ്റിവയ്ക്കുകയായിരുന്നു. തലൈവരുടെ ബ്രഹ്മാണ്ഡ ചിത്രം ദർബാറിന്റെ റിലീസിംഗ് സൂര്യ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട തന്നെയായിരിക്കും. കാരണം രജനീകാന്ത് ചിത്രത്തിന്റെ ഇടവേള സമയം സൂര്യയുടെ ‘സൂരരൈ പൊട്രു’വിന്റെ ടീസർ റിലീസ് ചെയ്യും എന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ലഭിച്ചിരിക്കുന്ന സൂചനകൾ ശരിയാവുകയാണെങ്കിൽ തലൈവരുടെ ചിത്രത്തിലെ ഇടവേളയിൽ നടിപ്പിൻ നായകകന്റെ പുതിയ വേഷപ്പകർച്ച ആരാധകർക്ക് കാണാൻ സാധിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇതിൽപരം ഗംഭീരമായൊരു വരവേൽപ്പ് സൂര്യയുടെ ചിത്രത്തിന് ഇനി ലഭിക്കാനില്ല. കൂടാതെ ടീസറിന് വൺ മില്യൻ ലൈക്ക് എന്ന റെക്കോർഡും കരസ്ഥമാക്കണം എന്ന പദ്ധതിയും സൂര്യ ആരാധകർക്കിടയിൽ നിലവിലുണ്ട്.