കാര്യങ്ങൾ പറയാൻ മടിക്കുന്ന താരങ്ങൾ ഇങ്ങ് കേരളത്തിൽ…!! അഭിപ്രായങ്ങൾ തുറന്നു പറയാൻ ധൈര്യമുള്ള സൂപ്പർതാരങ്ങൾ അന്യഭാഷകളിൽ !! #SpecialFeature

സാമൂഹിക പ്രതിബദ്ധത, പ്രതികരണശേഷി,
രാഷ്ട്രീയബോധം, ബോധവൽക്കരണം എന്നിങ്ങനെ നിരവധി വിശേഷണങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് നമ്മുടെ സമൂഹം.
നിലവിലെ പ്രശ്നങ്ങൾക്കും രാഷ്ട്രീയ ഉച്ചനീചത്വങ്ങൾക്കും എതിരെ പ്രതികരിക്കുക ഏതൊരു പൗരനന്റെ ധർമ്മവും അവകാശവുമാണ്. സമൂഹത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന വ്യക്തിത്വങ്ങൾക്ക് ഇത് എളുപ്പത്തിൽ സാധിക്കും എന്നാണ് കാലം തെളിയിച്ചിട്ടുള്ളതാണ്. സിനിമ മേഖലയിലുള്ളവർക്ക് ഇത്തരത്തിലുള്ള സാമൂഹിക നിലപാടുകൾ എത്രത്തോളം ഉണ്ട് എന്നാണ് സമകാലിക സമൂഹം വിലയിരുത്തുന്നത്. മലയാള സിനിമയുടെ ആദ്യകാലം മുതൽതന്നെ ചലച്ചിത്രപ്രവർത്തകരിൽ ഭൂരിഭാഗം പേരും
ജനകീയ വിഷയങ്ങളിൽ അധികമായി ഇടപെടുന്ന ആളുകളല്ല. മുഖ്യധാരയിലെ കുറച്ച് എഴുത്തുകാരും സംവിധായകരും ഒഴിച്ചുനിർത്തിയാൽ താരനിബിഡമായ മലയാള സിനിമയിലെ മിക്ക പ്രവർത്തകർക്കും വ്യക്തമായ സാമൂഹിക-രാഷ്ട്രീയ നിലപാടുകൾ അറിയിക്കാൻ മടിയുള്ളവരാണെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്യ ഭാഷയിലെ സൂപ്പർതാരങ്ങളായ നടീനടന്മാർ തങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യ നിരീക്ഷണവും ഭയക്കാത്ത തുറന്നു പറയുന്നവരാണ്. രജനീകാന്ത്, കമലഹാസൻ, സൂര്യ, വിജയ്, കുശ്ബു, നയൻതാര തുടങ്ങിയ തമിഴ് താരങ്ങളെല്ലാം വ്യക്തമായ രാഷ്ട്രീയബോധമുള്ളവരും അത് കൃത്യസമയത്ത് പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ്.

ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലയെല്ലാം സിനിമാതാരങ്ങൾ പ്രത്യേകിച്ച് സൂപ്പർതാരങ്ങളായ നടീനടന്മാർ രാഷ്ട്രീയ വിമർശനവും സാമൂഹിക വിമർശനവും നടത്തുന്നവരാണ്. എന്നാൽ കേരളത്തിൽ മാത്രം ഈ സ്ഥിതിക്ക് ഒട്ടും പുരോഗതി കൈവരിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ കുറച്ച് എഴുത്തുകാരും സംവിധായകരും മാത്രമേ തങ്ങളുടെ രാഷ്ട്രീയം തുറന്നുപറയുകയും സാമൂഹ്യ പ്രസക്തമായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുള്ളൂ. സിനിമാതാരങ്ങൾ മറ്റെല്ലാ മേഖലയിൽ നിന്നും വളരെ ഉയർന്ന ഒരു സ്ഥാനം വഹിക്കുന്നവരാണ്. അവരുടെ വാക്കുകൾ കേൾക്കാനും അവരെ പിന്തുടരാനും വലിയൊരു ജനസമൂഹം തന്നെ എന്നുമുള്ളതാണ്. എന്നാൽ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക വ്യവസ്ഥകൾക്കെതിരെ ശബ്ദമുയർത്താനും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മലയാളികൾ താരങ്ങളിൽ ഭൂരിഭാഗം പേരും തയ്യാറാവുന്നില്ല എന്നതാണ് സത്യം. ശബരിമല കോടതി വിധി,
അയോധ്യ കേസ് വിധിയ്ക്ക്, രാഷ്ട്രീയ അഴിമതി, കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾക്ക്
അന്യസംസ്ഥാനങ്ങളിലെ സൂപ്പർതാരങ്ങൾക്ക് വ്യക്തമായ നിലപാടുകൾ ഉണ്ടെന്നാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

സൂപ്പർതാരങ്ങളിൽ സുരേഷ് ഗോപി മാത്രമാണ് തന്റെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സമൂഹത്തിൽ വളരെ സജീവമായി തുടരുന്നത്.
നടൻ ജഗദീഷ്, ഭീമൻ രഘു, ഗണേഷ്, മുകേഷ് തുടങ്ങിയ താരങ്ങളും രാഷ്ട്രീയരംഗത്ത് സജീവമായി തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും മറ്റുള്ള താരങ്ങൾക്ക് തികച്ചും താങ്കളുടെ അഭിപ്രായം പറയാൻ വലിയ വിമുഖത കാട്ടുന്നതാണ്. അഭിപ്രായങ്ങൾ തുറന്നുപറയാൻ അവർ മടിക്കുന്നത് പ്രത്യാഘാതങ്ങളെ ഭയന്നിട്ടാണ് എന്ന വസ്തുതയാണ് നിലവിൽ കണക്കിലെടുക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളെ ഉപേക്ഷിച്ച് ശാന്തമായ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലമാണ് കേരളത്തിൽ നിലവിലുള്ളത്.
എന്നിട്ടും സൂപ്പർതാരങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ പൊതുസമൂഹത്തിൽ തുറന്നു പറയാൻ മടി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് സാമൂഹ്യ നിരീക്ഷകർ ചോദിക്കുന്നു.