താരപുത്രൻ “പ്രണവ് മോഹൻലാലി”നൊപ്പം യൂത്ത് സ്റ്റാർ “നിവിൻ പോളി”യും !! ഇരുവരും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ…

ഗായകനായും നടനായും പിന്നീട് സംവിധായകനായും മലയാളി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിനീത് ശ്രീനിവാസന്റെ പുതിയ സംവിധാന സംരംഭത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമാവുകയാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ റൊമാന്റിക് ചിത്രത്തിൽ നായകനായാണ് പ്രണവ് മോഹൻലാൽ എത്തുന്നത്. മലയാളി പ്രേക്ഷകരെ നിരവധിതവണ തന്റെ സംവിധാന മികവുകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള വിനീത് പ്രണവ് മോഹൻലാലിലൂടെ മികച്ച ഒരു ചിത്രം സമ്മാനിക്കുമെന്ന് തന്നെയാണ് പ്രണവ് ആരാധകർ അഥവാ കുഞ്ഞേട്ടൻ ഫാൻസ് വിശ്വസിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യം കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എങ്കിലും ചിത്രത്തിലെ സുപ്രധാനമായ മറ്റൊരു കാറ്റിനെക്കുറിച്ചുള്ള
വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ താരം
നിവിൻ പോളി ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പ്രണവ് നായകനായി രണ്ടു ചിത്രങ്ങൾ റിലീസ് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇതാദ്യമായാണ് വിനീത് ശ്രീനിവാസൻ അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഒരു അതിഥി താരമായാണ് വിനീത് ശ്രീനിവാസൻ എത്തുന്നതെന്ന് സൂചനകളുണ്ട്.

മലയാളത്തിന്റെ ഇരു സൂപ്പർതാരങ്ങളും ഒരുമിക്കുന്ന ഈ ചിത്രം എന്തുകൊണ്ടും മലയാളി പ്രേക്ഷകർക്ക് മികച്ചൊരു അനുഭവം നൽകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഈ ചിത്രത്തിന് ശേഷം നിരവധി വമ്പൻ പ്രൊജക്ടുകളാണ് പ്രണവ് മോഹൻലാലിന്റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നുത്. അടുത്ത വൃന്തങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് പുതിയ പ്രോജക്റ്റുകളെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്നത്. മലർവാടി ആർട്സ് ക്ലബ്, ജേക്കബി സ്വർഗ്ഗരാജ്യം, തിര, തട്ടത്തിൻ മറയത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സംവിധാന പാഠവം വിനീത് ശ്രീനിവാസൻ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തിട്ടുള്ളതാണ്. താരപുത്രനൊപ്പം ഒന്നിക്കുമ്പോൾ മികച്ച ഒരു സിനിമ തന്നെയാണ് പ്രേക്ഷകർ വിനീതിൽ നിന്നും പ്രതീക്ഷിക്കുന്നത്.