“ദളപതി 64″ന്റെ ‘പുതിയ അപ്ഡേറ്റ്’ പുറത്തുവിട്ട് അണിയറപ്രവർത്തകർ !! ബ്രഹ്മാണ്ട ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ആരാധകർക്ക് വാനോളമുയർന്നു…

‘ബിഗിൽ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം
ദളപതി വിജയ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് വിജയ് 64. പുതിയ ചിത്രത്തിന്റെ അണിയറ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി കൊണ്ടിരിക്കുന്നത്. വിജയ് 64 എന്നാ താൽക്കാലിക പേരിൽ അറിയപ്പെടുന്ന ചിത്രം വാർത്തകളിൽ ഇടംപിടിക്കുന്നത് ചിത്രത്തിൽ അണിനിരക്കുന്നത് താരങ്ങളുടെ പേരിലാണ്.
മക്കൾ സെൽവൻ വിജയ് സേതുപതി, മലയാളത്തിൽ നിന്നുള്ള ആന്റണി വർഗീസ്(പെപ്പെ) ഇവരെയൊന്നും കൂടാതെ മലയാളത്തിൽ അഭിമാനമായി ബ്രഹ്മാണ്ഡ ചിത്രത്തിൽ നായികയായി എത്തുന്നത് “പട്ടം പോലെ” എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയ നടി മാളവിക മോഹനനാണ്. പ്രശസ്ത ക്യാമറാമാൻ മോഹനന്റെ മകളുകൂടിയായ മാളവിക മോഡലിംഗ് രംഗത്ത് ഏറെ ശ്രദ്ധ നേടിയ താരമാണ്. ‘കൈദി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 64ന്റെ പുതിയ അണിയറ വിശേഷം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ സുപ്രധാനമായ മറ്റൊരു കാസ്റ്റിംഗ് വിവരമാണ്
പുതിയ അപ്ഡേറ്റ്. കൈദി എന്ന ചിത്രത്തിലൂടെ
എല്ലാ പ്രേക്ഷകരെയും ഒന്നടങ്കം വിസ്മയിപ്പിച്ച അർജുൻ ദാസ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു എന്ന വിവരമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ ദളപതി 64 കാസ്റ്റിംഗ് കൊണ്ട് തന്നെ ഏറെ വാർത്താ പ്രാധാന്യം നേടിയ ചിത്രമാണ്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെറിച്ചുള്ള പ്രതീക്ഷകൾ ഇതോടെ ആരാധകർക്ക് ഏറുകയാണ്. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആയിരിക്കും ചിത്രം എന്നും സൂചനകളുണ്ട്. കൈദിയിൽ അർജുൻ ദാസിന്റെ പ്രകടനം ഏറെ പ്രശംസ ഏറ്റുവാങ്ങിയതാണ്, ഘനഗംഭീരമായ ശബ്ദം തന്നെയാണ് ഈ താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചിത്രത്തിൽ വില്ലൻ കഥാപാത്രമായി അർജുൻ ദാസ് എത്താനാണ് സാധ്യത, കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടുന്നതായിരിക്കും.