നായകനായി സുരാജ് വെഞ്ഞാറമൂട് !!! തകര്‍പ്പന്‍ കിക്കോഫുമായി ”ഹിഗ്വിറ്റ”

സുരാജ് വെഞ്ഞാറമൂടും നായികാ നായകന്‍ ഫെയിം വെങ്കിയും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ഫിഗ്വിറ്റയുടെ ടൈറ്റില്‍ പുറത്ത് വിട്ടു. മലയാളസിനിമയിലുടെ യുവ നാകന്‍മാരായ ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോബോബന്‍,ടോവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍ പൃഥ്വിരാജ് സുകുമാരന്‍, , സൗബിന്‍ ഷാഹിര്‍, സണ്ണിവെയ്ന്‍ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴിയാണ് ചിത്രത്തി`ന്റെ ടൈറ്റില്‍ ആരാധകര്‍ക്കായി പുറത്ത് വിട്ടിരിക്കുന്നത്. ഹേമന്ത് ജി നായര്‍ ആണ് ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ്.

സുരാജും വെങ്കിടേഷും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ അവസാന ആഴ്ചയില്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സുരാജിനും വെങ്കിയ്ക്കുമൊപ്പം മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബാലു വര്‍ഗീസ്, നവാസ് വള്ളികുന്ന്, ഐ എം വിജയന്‍ ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഫാസില്‍ നാസറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മികച്ച് ഗാനങ്ങള്‍ ഒരുക്കുന്നത് രാഹുല്‍ രാജാണ്. എഡിറ്റിംഗ് പ്രസീദ് നാരായണനും കലാസംവിധാനം സുനില്‍ കുമാരനും ഗാനരചന വിനായക് ശശികുമാറും നിര്‍വഹിക്കും. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍ ആണ്. സൗണ്ട് ഡിസൈന്‍ അനീഷ് പി ടോമും മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്തും സംഘട്ടനം മാഫിയ ശശിയും നിര്‍വഹിക്കും. ചിത്രത്തിന്റെ ചീഫ് ആസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാം കുമാര്‍, വി എഫ് എക്സ് ഡി ടി എം, സ്റ്റീല്‍സ് ഷിബി ശിവദാസ്, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍ എന്നിവരാണ്.