ആരാധകരെ ഞെട്ടിച്ചുകൊണ്ട് സ്റ്റൈൽ മന്നൻ !! ദർബാറിന്റെ മോഷൻ പോസ്റ്റർ തരംഗമാകുന്നു !! മലയാളത്തിൽ ട്രെയിലർ പുറത്തുവിട്ടത് നടനവിസ്മയം മോഹൻലാൽ !!

കാലമെത്ര കഴിഞ്ഞാലും സ്റ്റൈൽമന്നൻ എന്നും രജനികാന്ത് തന്നെ. അറുപത്തിയെട്ടാം വയസ്സിലും ഇന്ത്യയിലെ എല്ലാ ഒരു പടി മുന്നിലാണ് തന്റെ സ്ഥാനമെന്ന് രജനീകാന്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഹിറ്റ്മേക്കർ എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ
ഒരുക്കുന്ന പുതിയ രജനീകാന്ത് ചിത്രമാണ് ദർബാർ. ചിത്രത്തിന്റെ സ്റ്റില്ലുകളും പോസ്റ്ററുകളും നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.മികച്ച പ്രതികരണമാണ് അവയ്ക്കെല്ലാം ലഭിച്ചത്. ഇപ്പോഴിതാ എല്ലാ പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ട് ദർബാറിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലുള്ള മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ അരുണാചലം എന്ന പോലീസുകാരനായാണ് രജനികാന്ത് എത്തുന്നത്. തമിഴിൽ കമൽഹാസനും, തെലുങ്കിൽ മഹേഷ് ബാവും, ഹിന്ദിയിൽ സൽമാൻഖാനും, മലയാളത്തിൽ നടനവിസ്മയം മോഹൻലാലും എന്നിങ്ങനെ ഓരോ ഭാഷയിലെയും സൂപ്പർതാരങ്ങളാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ഇതുവരെ കാണാത്ത രജനീകാന്തിനെ മറ്റൊരു അവതാരമാണ് ചിത്രത്തിലുണ്ടാവുക എന്നാണ് എ ആർ മുരുഗദോസ് ദർബാറിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വിവിധ ഭാഷകളിൽ നിന്നും ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കുന്നത്. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. മലയാളിയായ ഇതിഹാസ ക്യാമറാമാൻ സന്തോഷ് ശിവനാണ് ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിക്കുന്നു.
അദ്ദേഹത്തിന്റെ സംഗീതം കൊണ്ട് ചേരുമ്പോൾ ദർബാർ വലിയൊരു ആഘോഷമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.