പൃഥ്വിരാജ് പ്രൊഡക്ഷൻസിനും മാജിക് ഫ്രേയിമിനും സംഘടനാ വിലക്ക് !! തീരുമാനം വിജയ് ചിത്രം ബിഗിലിന്റെ റിലീസിനെ സംബന്ധിച്ച്…

മലയാള സിനിമ വ്യവസായത്തിന്റെ പുരോഗതിക്ക് വേണ്ടി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും, എന്നീ സംഘടനകൾ 2019 ജനുവരിയിൽ സംയുക്തമായി എടുത്ത തീരുമാനമാണ്: അന്യഭാഷാ ചിത്രങ്ങൾക്ക് പരമാവധി 55 ശതമാനം തിയേറ്ററുകൾ മാത്രമേ റിലീസ് നൽകാൻ പാടുള്ളൂ എന്നത്.ബിഗ് ബജറ്റ് ചിത്രങ്ങൾ ആണെങ്കലും അന്യഭാഷാ ചിത്രങ്ങൾക്ക് കൊടുക്കാവുന്ന പരമാവധി തീയേറ്ററുകളുടെ കണക്ക് 55 ശതമാനമാണ്. ഈ തീരുമാനത്തിന്റെ ഫലത്തിൽ വമ്പൻ ചിത്രങ്ങളായ പേട്ട, വിശ്വാസം, കാപ്പാൻ തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം കേരളത്തിൽ തീയേറ്ററുകൾ ലഭിക്കുന്ന കാര്യത്തിൽ വലിയ പരിമിതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ ബിഗിലിന്റെ വിതരണാവകാശം ഏറ്റെടുത്തത് ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്. ചിത്രത്തിന്റെ റിലീസിംഗ് സമയത്ത് തീയറ്ററുകൾ വെട്ടിച്ചുരുക്കി ആണ് ബിഗിൽ കേരളത്തിൽ റിലീസിന് എത്തുന്നതെന്ന് അറിഞ്ഞ വിജയ് ആരാധകർ വലിയ പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ സംഘടനാ തീരുമാനമനുസരിച്ച് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സംഘടനാ തീരുമാനത്തിന് വിരുദ്ധമായി ബിഗിൽ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തു എന്ന് ആരോപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തീയിൽ വിതരണാവകാശം ഏറ്റെടുത്ത് മാജിക് ഫ്രെയിംസിനും പൃഥ്വിരാജ് പ്രൊഡക്ഷൻസിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

മുന്നൂറിൽ പരം സ്ക്രീനുകളിൽ ആണ് ബിൽ കേരളത്തിൽ റിലീസ് ചെയ്തതെന്ന കണ്ടെത്തിയതോടെയാണ് സംഘടനയുടെ വിലക്ക് നടപടി ഉണ്ടായത്. കേരളത്തില്‍ ആകെ 143 തീയേറ്ററുകളിലായിരുന്നു ‘ബിഗിലി’ന്റെ റിലീസ്. ഒപ്പം അങ്ങേളമിങ്ങോളമുള്ള വിവിധ കേന്ദ്രങ്ങളിലായി 308 ഫാന്‍സ് ഷോകളും നടന്നു. വിലയിരുത്തൽ അനുസരിച്ച്
ചിത്രം കേരളത്തിൽ നിന്ന് 148 തിയേറ്ററുകളിൽ നിന്ന് ആദ്യ ദിവസം 4.80 കോടി രൂപയാണ് ബിഗിൽ കളക്ട് ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്.കേരളത്തില്‍ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.