ധമാക്കായിലെ “പൊട്ടി പൊട്ടി” എന്ന ഗാനത്തിന് നേരെ ശക്തമായ “ട്രോൾ മഴ ” എന്നാൽ, വിമർശകരുടെ വായടപ്പിച്ച് ഒമർ ലുലുവിന്റെ മറുപടി !! ഇത്തവണ തോറ്റുപോയത് ട്രോളന്മാർ…

അഡാർ ലൗവിന് ശേഷം ഒമർ ലുലുവിന്റെ പുതിയ ചിത്രം ധമാക്കയിലെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്. അഡാർ ലൗവിലെ മാണിക്യ മലരായ പൂവി, ഫ്രീക്ക് പെണ്ണെ എന്നീ ഗാനങ്ങൾ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടുകയും, സമൂഹ മാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് ഇരയാവുകയും ചെയ്തിരുന്നു. യൂട്യൂബിൽ റിലീസ് ചെയ്ത ഈ ഗാനങ്ങൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ കൊണ്ടും ഡിസ്‌ലൈക്ക് കൊണ്ടും ഒരു റെക്കോർഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത് ധമാക്കയിലെ പൊട്ടിപ്പൊട്ടി എന്ന ഗാനവും ധാരാളം വിമർശനങ്ങൾക്കും ട്രോളുകൾക്കും ഡിസ്‌ലൈക്കുകൾക്കും വഴിയൊരുക്കിയിരിക്കയാണ്. കഴിഞ്ഞദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിൽ നിക്കിഗൽറാണി, അരുൺ, ധർമ്മജൻ തുടങ്ങിയ താരങ്ങളാണ് അണിനിരക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ ഈ ഗാനത്തിന്റെ സൃഷ്ടാവ് ട്രോളൻ മാരുടെ സ്വന്തം സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ്. ഗാനത്തിന് പിന്നിൽ ഗോപിസുന്ദർ ആയതുകൊണ്ട് തീർച്ചയായും ഇതൊരു കോപ്പിയടി ആയിരിക്കും എന്ന് തീരുമാനിച്ച ട്രോളന്മാർ ഈ ഗാനത്തിന്റെ ഒറിജിനൽ വേർഷന് വേണ്ടി വലിയ അന്വേഷണം ആരംഭിച്ചു. ഒടുവിലവർ സത്യം കണ്ടെത്തുകയും ചെയ്തു, ട്രോളുകൾ ഗോപിസുന്ദറിനു നേരെ തിരിയുകയും കോപ്പി സുന്ദർ എന്ന വിളി സമൂഹമാധ്യമങ്ങളിൽ ഉയരുകയും ചെയ്തു. എന്നാൽ ട്രോളൻമാരുടെ എല്ലാം വായടപ്പിച്ചു കൊണ്ട് സംവിധായകൻ ഓമല്ലൂർ തന്നെ രംഗത്ത് വന്നു. ഗാനം കോപ്പിയടി ആണെന്ന് ആരോപിക്കുന്ന അവർക്ക് തക്കതായ മറുപടി അദ്ദേഹം നൽകിയിരിക്കുകയാണ്.

അദ്ദേഹം ട്രോളന്മാർക്ക് മറുപടിയായി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ : “പാട്ട് ഇഷ്ടപ്പെടുക ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്‌ടം പൊന്ന് അണ്ണൻമാരെ ദീദീ സോംഗിന്റെ Remix എന്ന് പറഞ്ഞ് തന്നെയാ ഇറക്കിയത് Title Credits ഒന്ന് നോക്കീട്ട് പോരെ trolls .”അൾജീരിയൻ ആർട്ടിസ്റ്റ് ഖാലിദിന്റെ പ്രശസ്ത ഗാനത്തിന്റെ റീമിക്സാണ് “പൊട്ടി പൊട്ടി” എന്ന ഗാനത്തിന് പിന്നിലെന്ന് കൃത്യമായ വിശദീകരണം അണിയറപ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൂടാതെ ഗാനത്തിന്റെ വിവരങ്ങളടങ്ങിയ കുറിപ്പിൽ വ്യക്തമായി തന്നെ ഈ വിവരം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ട്രോളന്മാർ അടക്കം ആരും ഇത് ശ്രദ്ധിച്ചില്ലെന്നു മാത്രം. ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം “ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി” എന്ന ഗാനത്തിനും യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.