ആരാധകരെ നിരാശപ്പെടുത്തി കാപ്പാൻ !! ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മോശം പ്രതികരണം !! ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലന്ന് വിമർശനങ്ങൾ…

ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് സൂര്യ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കാപ്പാൻ. സെപ്റ്റംബർ 20ന് തീയ്യേറ്ററുകളിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രം കേരളത്തിൽ വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴ്നാട്ടിൽ ചെറിയൊരു തരംഗം ഉണ്ടാക്കാൻ സാധിച്ചു. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച വിവരം അണിയറ പ്രവർത്തകർ വലിയ ആഘോഷമായി തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. എന്നാൽ ചിത്രം ആമസോൺ പ്രൈമിലൽ റിലീസ് ചെയ്തതോടെ ചിത്രത്തെക്കുറിച്ച് വലിയ വിമർശനങ്ങൾ ആണ് ഇപ്പോൾ ഉയർന്നു വരുന്നത്. വലിയ ഒരു വിജയം പ്രതീക്ഷിച്ച് ചിത്രം ഭേദപ്പെട്ട പ്രകടനമാണ് ബോക്സിൽ കാഴ്ചവച്ചത്. എന്നാൽ കാപ്പാന്റെ ആമസോൺ പ്രൈം പ്രേക്ഷകരുടെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വളരെ വിമർശനാത്മകമാണ്. ചിത്രത്തെ ട്രോളിയും കളിയാക്കിക്കൊണ്ടും ഇപ്പോൾ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തിയിരിക്കുന്നത്.
നടിപ്പിൻ നായകൻ സൂര്യ ഇത്രയ്ക്ക് മോശപ്പെട്ട ഒരു തിരക്കഥ തെരഞ്ഞെടുക്കാൻ പാടില്ലായിരുന്നു എന്നും, രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ച ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കേരളത്തിൽ തിയേറ്ററിലെത്തിയ ചിത്രം മോഹൻലാലിന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം ഇല്ല എന്ന് ആരോപിച്ച് ആരാധകർക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിലെ ആദ്യപകുതി നന്നായിരുന്നു എന്നും രണ്ടാം പകുതിയാണ് പൂർണമായും നിരാശപ്പെടുത്തിയ എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. സാമ്പത്തികമായി ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചു എങ്കിലും പ്രേക്ഷക പ്രീതി നേടാൻ ചിത്രത്തിന് വേണ്ടവിധം സാധിച്ചില്ല എന്നതാണ് ഈ പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.