ദൃശ്യത്തിന്റെ സ്ക്രിപ്റ്റില്‍ ഞാൻ വേണമെന്നില്ല ‘മമ്മൂട്ടി’ ആണെങ്കിലും ‘സിനിമ’ വൻ വിജയമാണ്. അത്‌ സ്ക്രിപ്റ്റിന്റെ വിജയമാണ് !!! അല്ലാതെ ഞാൻ അഭിനയിച്ചതുകൊണ്ടല്ലാ : മോഹൻലാൽ

മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം. ഇ സിനിമയുടെ മറ്റൊരു വിശേഷം പറയുകയാണെങ്കിൽ മമ്മൂട്ടിയുടെ കരിയറിലെ വലിയ നഷ്ടവും. മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. അതിങ്ങനെ ആണ് മമ്മൂട്ടി വേണ്ടെന്നുവച്ച ആ തിരക്കഥ സംവിധായകന്‍ ജീത്തു ജോസഫ് പിന്നീട് മോഹന്‍ലാലിനോട് പറയുകയായിരുന്നു. മോഹന്‍ലാല്‍ അത് സ്വീകരിക്കുകയും പടം വലിയ ഹിറ്റായി മാറുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കിപ്പുറം, മോഹന്‍ലാല്‍ വീണ്ടും ജീത്തു ജോസഫുമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ അത് ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമല്ല. ഫ്രഷ് ആയ ഒരു സബ്‌ജക്ടാണ്. എന്നാല്‍ ഫാമിലി ത്രില്ലര്‍ ജോണറില്‍ തന്നെയുള്ള ഒരു സിനിമയായിരിക്കും അതെന്നാണ് അറിയാന്‍ കഴിയുന്നത്.

പുതിയ സിനിമകളുടെ ചർച്ചകളുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തോട് സംസാരിക്കുന്നതിനിടയിലാണ് ദൃശ്യം സിനിമയുടെ വിജയത്തെ കുറിച്ച് മോഹൻലാൽ അഭിപ്രായപെട്ടത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം ആണ്. സിനിമയുടെ വിജയകാരണം എന്നാല്‍ താന്‍ അഭിനയിച്ചതുകൊണ്ടല്ല ആ സിനിമ വലിയ വിജയമായി മാറിയത് എന്നാണ്. ആ തിരക്കഥയില്‍ മമ്മൂട്ടി അഭിനയിച്ചാലും വന്‍ ഹിറ്റായി മാറുമായിരുന്നു. ഈ സ്ക്രിപ്റ്റില്‍ ആരഭിനയിച്ചാലും അതൊരു വിജയത്തിലേക്ക് പോകും എന്നുറപ്പാണ്. അത്‌ സ്ക്രിപ്റ്റിന്റെ വിജയമാണ്. താന്‍ അങ്ങനെ വിശ്വസിക്കുന്നു എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ദൃശ്യത്തിൽ നിന്നും മമ്മൂട്ടി പിന്തിരിയാനുള്ള കാരണമായി സിനിമാലോകം പറയുന്നത് ആ സമയത്ത് അത്തരം ഫാമിലിമാൻ കഥാപാത്രങ്ങളെ കുറേ അവതരിപ്പിച്ചതുകൊണ്ടാണ് മമ്മൂട്ടി ദൃശ്യം വേണ്ടെന്നുവച്ചത് എന്നാണ്. ഒരു പക്ഷേ, ജീത്തു തിരക്കഥ അവതരിപ്പിച്ചപ്പോള്‍ അതിന്‍റെ ബ്രില്യന്‍സ് മമ്മൂട്ടിക്ക് മനസിലാക്കാന്‍ കഴിയാതെ പോയിരിക്കാം. ഒരുപാട് തിരക്കുകള്‍ക്കിടയില്‍ എന്തായാലും ദൃശ്യം ചെയ്യാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞില്ല.

സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു വിശേഷം ദൃശ്യം 2 പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നതാണ് കാരണം കഴിഞ്ഞ ദിവസം ഒരു യുവാവ് ദൃശ്യം 2ന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ ഒരു കഥ സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചത് വൈറലായിരുന്നു. ഗംഭീരമായ എഴുത്ത് എന്നാണ് അതിനെ ജീത്തു ജോസഫ് പോലും വിശേഷിപ്പിച്ചത്. എന്തായാലും ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ തേടിയെത്തുമെന്നും പ്രതീക്ഷിക്കാം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ ഒരു മലയോര കർഷകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ മീനയാണ് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അനിൽ ജോൺസൺ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. സുജിത് വാസുദേവാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. ദൃശ്യം 150 ദിവസം പിന്നിട്ട് തിയറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിച്ച് വൻ വിജയം നേടിയ ചിത്രമാണ്.