“എന്റെ പേരിൽ ഒരു മേനോൻ ഉണ്ടായിട്ടും ജാതി വെറിയനായ ഇയാള് എനിക്കൊരു കുഞ്ഞി കഥാപാത്രം പോലും തന്നിട്ടില്ല നിർബന്ധമില്ല. അയാള് വേണമെങ്കിൽ തന്നാൽ മതി.” യുവനടൻ അനീഷ് ജി മേനോൻ !!

യുവനടൻ ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും വേദി പങ്കിടുന്നതമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒരു പരിധിവരെ വിരാമമായിരിക്കുകയാണ്.
സംഭവം വലിയ രീതിയിൽ കേരള സമൂഹത്തിൽ ചർച്ചയായതോടെ നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കി കൊണ്ട് വിവാദത്തോട് പ്രതികരിച്ചത്. ഭൂരിപക്ഷമാളുകളും അനിൽരാധാകൃഷ്ണ മേനോനോട് വിയോജിച്ചു കൊണ്ടാണ് രംഗത്തെത്തിയത്. എന്നാൽ എല്ലാ വിവാദങ്ങളും ചർച്ചകളും അവസാനിച്ചു വന്നപ്പോൾ മറ്റൊരു യുവനടൻ അനീഷ് ജി മേനോൻ വിവാദ സംഭവത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “അനിൽ രാധാകൃഷ്ണ മേനോൻ എന്ന വെക്തി കുറച്ച് സിനിമകൾ എടുത്തിട്ടുണ്ട്. അതിൽ അവാർഡും അവാർഡും നേടിയ സിനിമകളും ഉണ്ടാവാം പക്ഷേ അയാളുടെ വീട്ടിൽ പലതവണ ചാൻസ് ചോദിച്ചു ചെന്നിട്ടും ആ മാന്യദേഹം ഒരു സിനിമയിലും എനിക്ക് അവസരം തന്നിട്ടില്ല. ഒരുപക്ഷേ അദ്ധ്യേഹത്തിന്റെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രൂപം ആയിരിക്കില്ല എന്റേത്.
ഇത്രയും കാര്യം ഞാൻ പറയാൻ കാരണം എന്താണെന്ന് വെച്ചാൽ… എന്റെ പേരിൽ ഒരു മേനോൻ ഉണ്ടായിട്ടും ജാതി വെറിയനായ ഇയാള് എനിക്കൊരു കുഞ്ഞി കഥാപാത്രം പോലും തന്നിട്ടില്ല എന്നതാണ്. നിർബന്ധമില്ല. അയാള് വേണമെങ്കിൽ തന്നാൽ മതി.പക്ഷേ അയാളൊരു ജാതി വെറിയൻ ആണെന്ന് പറയരുത്. ആണെങ്കിൽ അയാളുടെ സിനിമയിൽ ലീഡ് ആക്ടർ ഒഴിച്ച് ബാക്കി എല്ലാവരും നായന്മാരുടെ സംഘം ആവണമായിരുന്നു.”

ഈ വിഷയത്തെ സംബന്ധിക്കുന്ന ഒരു വീഡിയോയ്ക്ക് കമന്റ് ആയിട്ടാണ് അജീഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് താരത്തിന് ഈ അഭിപ്രായത്തോട് പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് മലയാളത്തിൽ സജീവമായിത്തന്നെ നിലകൊള്ളുന്ന താരമാണ് അനീഷ് ജി മേനോൻ. ഏറെ നാളുകളായി മലയാള സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ഇതുവരെയും അദ്ദേഹത്തെ തേടിയെത്തിയില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷേ, ഒടിയൻ ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്.