“ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ചുപോയത് ആ ചിത്രത്തിലാണ്…ആദ്യം വിചാരിച്ചത് ചാന്തുപൊട്ടാണ് ഏറ്റവും ടെൻഷൻ തന്ന ചിത്രമെന്ന്, പക്ഷെ…” ജനപ്രിയനായകൻ ദിലീപ് മനസ്സുതുറക്കുന്നു !!

ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ഡാനിയൽ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രം റിലീസിംഗിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രചരണാർത്ഥം അദ്ദേഹം മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ പൂർവ്വ കാല സിനിമ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ഒരു നടനെന്ന നിലയിൽ താൻ ഏറെ കഷ്ടപ്പെടുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുള്ള കഥാപാത്രം അത് സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലെ അർജുൻ എന്ന കഥാപാത്രം ആണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. 2005ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രമാണ് തന്റെ കരിയറിലെ വെച്ച് തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായി കരുതിയിരുന്നത്.
എന്നാൽ ചാന്തുപൊട്ട് ശേഷം സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലാണ് താൻ അഭിനയിച്ചത്, ആ ചിത്രത്തിൽ ഒരു അത്‌ലറ്റായി അഭിനയിച്ച തനിക്ക് ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിലീപ് തുറന്നുപറഞ്ഞു.
ചാന്തുപൊട്ടിലെ കഥാപാത്രം യഥാർത്ഥ ജീവിതത്തിൽ നിന്നും തന്നിൽനിന്ന് വിട്ടുപോകാത്തതായി തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം മുൻപ് പല വേദികളിലും പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ നിരവധി തവണ ഓടിയോടി ക്ഷീണിതനായി വളരെ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്ന ചിത്രം സ്പീഡ് ട്രാക്ക് ആയിരുന്നു എന്നും അഡ്ജസ്റ്റ് മെന്റ് ഷൂട്ടിംഗ് നടത്താമോ എന്ന് സംവിധായകനോട് ചോദിച്ചിട്ടുണ്ടെന്നും ദിലീപ് തന്റെ സ്വതസിദ്ധ ശൈലിയിൽ പറഞ്ഞു. താരത്തിന് ഈ വെളിപ്പെടുത്തൽ ദിലീപ് ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്റ്റാറ്റസ് വീഡിയോകൾ ആയും, ഫാൻസ് പേജുകളിൽ പോസ്റ്റുകളായും ദിലീപ് സ്പീഡ് ട്രാക്ക് എന്ന ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞത് വൈറലായിരിക്കുകയാണ്.