ഗംഭീര വിജയം ആവർത്തിക്കാൻ ഹിറ്റ്‌ മേക്കർ ജോഷി ജനപ്രിയനായകൻ ദിലീപിനൊപ്പം !! ദൃശ്യ മാധ്യമ പ്രവർത്തകനായി ദിലീപ് എത്തുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് ഒരു മാസ് ചിത്രം !!ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ….

മലയാളത്തിലെ ഹിറ്റ് മേക്ക് ജോഷി പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം ഒരുക്കുന്ന പുതിയ ദിലീപ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷിക്ക് ചിത്രമായിരുന്നു ‘പൊറിഞ്ചു മറിയം ജോസഫ്’
ജോജു ജോർജ് നായകനായി എത്തിയ ചിത്രം
വലിയ വിജയം നേടി തിയേറ്ററുകളിൽ നൂറുദിനം പിന്നിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. ഈ ചിത്രത്തിന് ശേഷം ദിലീപുമായുള്ള ചിത്രമാണ് അദ്ദേഹം ഒരുക്കാൻ പോകുന്നു എന്ന് മുൻപ് ധാരാളം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ആ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിരുന്നില്ല. റൺവേ എന്ന ചിത്രത്തിലെ രണ്ടാം ഭാഗം ആയിരിക്കും ചിത്രം എന്ന തരത്തിലുള്ള നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും വ്യക്തമായ വെളിപ്പെടുത്തലുകൾ ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ദൃശ്യമാധ്യമരംഗത്തെ സംഭവങ്ങളെ ആസ്പദമാക്കിയാണ് ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കഥ. ദൃശ്യമാധ്യമരംഗത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. മാസ് എന്റർടെയിനർ ഗണത്തിൽ പെടുത്താവുന്ന ചിത്രം നിർമിക്കുന്നത് ജാഫേർസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സജിൻ ജാഫറാണ്. ഒരു മാസ്സ് എന്റർടൈൻമെന്റ് തന്നെയായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.ചിത്രത്തിൽ അണിനിരക്കുന്നു മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഒരു ജോഷി ചിത്രം എന്ന നിലയിൽ ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കും എന്ന് ഏവർക്കും പ്രതീക്ഷിക്കാം.

നവാഗതരായ അരുണും നിരഞ്ജനും ചേർന്ന് രചന നിർവഹിക്കുന്ന ഈ ചിത്രത്തിന് “ഓൺ എയർ ഈപ്പൻ” എന്നാണ് പേരിട്ടിരിക്കുന്നത്.
2020ൽ ആയിരിക്കും ചിത്രീകരണ ജോലികൾ ആരംഭിക്കുക. ദൃശ്യമാധ്യമ രംഗത്തിലെ പ്രശ്നങ്ങളെയും സംഭവങ്ങളെയും കഥയുടെ ഇതിവൃത്തം ആക്കുമ്പോൾ ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു മാധ്യമപ്രവർത്തകനായി തന്നെയാവും ദിലീപിന്റെ കഥാപാത്രം ചിത്രത്തിൽ എത്തുക. ആക്ഷന് പ്രാധാന്യമുള്ള ഒരു ജോഷി ചിത്രം ഒരുങ്ങുന്ന ദിലീപ് ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്.