“യുവതലമുറയിലെ ചില സിനിമ പ്രവർത്തകർ മാരകമായ ലഹരിവസ്തുക്കൾ സെറ്റിൽ പോലും ഉപയോഗിക്കുന്നവരാണ്, പോലീസ് റെയ്ഡ് ഉണ്ടായാൽ മിക്കവരും കുടുങ്ങും” നടൻ ‘ബാബുരാജ്’ മനസ്സുതുറക്കുന്നു…

വിവാദങ്ങൾക്ക് പിറകെ വിവാദങ്ങളിലേക്ക് മലയാള സിനിമ ലോകം ചൂട് വെച്ചിരിക്കുകയാണ്. പ്രധാനമായും പുതുമുഖ സിനിമ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എതിരെയാണ് വലിയ രീതിയിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും സംഘടനാതലത്തിലും മാറ്റിമായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. യുവനടൻ ഷെയിൻ നിഗത്തിന്റെ പശ്ചാത്തലത്തിൽ ചുവടുപിടിച്ച് നിർമ്മാതാക്കളുടെ സംഘടന പുതു തലമുറയിലെ ചില സിനിമ നടന്മാരും പ്രവർത്തകരും സിനിമാ സെറ്റിൽ വരെ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള ആരോപണമുന്നയിച്ചിരുന്നു. ഈ പ്രസ്താവന കേരളത്തിന്റെ സാംസ്കാരിക തലങ്ങളിൽ പോലും വലിയ രീതിയിൽ തന്നെ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ്.
ഇപ്പോഴത്തെ പ്രമുഖ നടൻ ബാബുരാജ് നല്ല ശക്തമായ നിലപാട് ഈ വിഷയത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. പുതു തലമുറയിൽപ്പെട്ട യുവാക്കളായ സിനിമാപ്രവർത്തകരുടെ ഇടയിൽ മാരകമായ ലഹരിമരുന്നുകളുടെ ഉപയോഗമുണ്ട് എന്ന ആരോപണത്തെ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് ബാബുരാജ് രംഗത്തെത്തിയിരിക്കുന്നത്.
സിനിമാ സെറ്റുകളിൽ പോലും ലഹരി ഉപയോഗം ഒരു ഫാഷനായി മാറിയിരിക്കുകയാണ് എന്നും LSDയേകാൾ രൂക്ഷമായ ലഹരികൾ ആണ് ചില സിനിമാപ്രവർത്തകർ ഉപയോഗിക്കുന്നതെന്നും
സെറ്റിൽ പോലീസ് തിരച്ചിൽ നടത്തിയാൽ പലരും കുടുങ്ങും എന്നുമായിരുന്നു ബാബുരാജ് തുറന്നു പറഞ്ഞത്.

ചില സിനിമാ സെറ്റുകളിൽ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരുടെത് മാത്രമാണെന്നും നിർമാതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും യാഥാർഥ്യമാണെന്നും ബാബുരാജ് തുറന്നുപറഞ്ഞു. കൂടാതെ ഷെയിൻ വിഷയത്തിൽ ഇടപെടാൻ അമ്മ സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും ഷെയിനിന്റെ വീഡിയോകൾ കണ്ടാൽ പലതും മനസ്സിലാക്കുവാൻ സാധിക്കുമെന്നും നിർമാതാക്കളും ആയിട്ടുള്ള കരാർ ലംഘിച്ചിട്ടുണ്ടെങ്കിൽ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിന്റെ ന്യൂജൻ സിനിമാപ്രവർത്തകർ മാരകമായ ലഹരി വസ്തുക്കൾക്ക് അറിയപ്പെടുന്നവരാണ് എന്നുള്ള ആരോപണങ്ങൾക്ക് ഒരുപാട് പഴക്കമുണ്ട്, വർഷങ്ങൾക്കുമുമ്പ് നടൻ ശ്രീനിവാസനും ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങൾ നടത്തിയിട്ടുണ്ട് എന്നതും ഈ സാഹചര്യത്തിൽ ഓർക്കേണ്ടതുണ്ട്.