“സീനിയർ താരങ്ങളായ മുകേഷിനെയും ഉർവശിയെയും യുവതലമുറ കണ്ടുപഠിക്കണം… മാന്യതയും മര്യാദയും കൊണ്ടാണ് അവർ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്നത്” യുവ സംവിധായകൻ ഒമർ ലുലു !!

“പെട്ടെന്നൊരു പ്രശസ്തി ലഭിച്ചപ്പോൾ എങ്ങനെ അതിനെ കൈകാര്യം ചെയ്യണമെന്ന് അവർക്ക് അറിയാതെ പോയി, അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ സ്റ്റാർഡം മാനേജ് ചെയ്യുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് ധമാക്ക എന്ന സിനിമയിൽ വലിയ ഒരു എക്സ്പീരിയൻസ് തന്നെയാണ് കിട്ടിയത്. ഉർവശി ചേച്ചിയും മുകേഷ് ചേട്ടനും 35 വർഷത്തോളം എക്സ്പീരിയൻസ് ഉള്ളവരാണ്. ഏകദേശം എന്റെ പ്രായമുണ്ട് അതിന്. ഉർവശി ചേച്ചി മുകേഷേട്ടൻ ഇവരൊക്കെ ഷൂട്ടിംഗ് കഴിഞ്ഞ് എന്നെ കണ്ടു യാത്ര പറഞ്ഞിട്ടാണ് പോകാറുള്ളത്. മോനേ നാളെ കാണാം എന്നു പോകുന്ന അവർ രാവിലെ കാണുമ്പോൾ ഗുഡ്മോണിങ് എന്നൊക്കെ പറഞ്ഞു പെരുമാറും. അവർ ചെയ്യുന്ന മര്യാദയും മാന്യതയും കൊണ്ട് തന്നെയാണ് ഇത്രയും കാലം അവർ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്നത്. അപ്പോൾ അവരിൽ നിന്നൊക്കെ കുറെ പഠിക്കാനുണ്ട്. അവരുടെയൊക്കെ വളർച്ച എന്നു പറയുന്നത് ഘട്ടം ഘട്ടമായാണ്. അവർ കുട്ടികളല്ലേ അവർക്ക് എന്താണ് ചെയ്യേണ്ടത് എന്നോക്കെ അറിയാത്തതായിട്ടുണ്ട്. അതിനെയൊക്കെ ഓരോ പ്രശ്നങ്ങൾ ഉണ്ടാവും”. യുവ സംവിധായകരിൽ ഏറെ ശ്രദ്ധേയനായ ഒമർ ലുലുവിന്റെ വാക്കുകളാണിത്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒമർ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അദ്ദേഹം സംവിധാനം ചെയ്ത അഡാർ ലൗ എന്ന ചിത്രത്തിലെ താരങ്ങൾ പലരും സമൂഹമാധ്യമങ്ങളിൽ വളരെ അപകീർത്തി നേരിടേണ്ടി വന്നിട്ടുണ്ട്. ആ ഈ ചിത്രത്തിലൂടെ മലയാളസിനിമയിൽ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങൾ വളരെ വലിയ വിവാദങ്ങളിൽ കുടുങ്ങുകയും ചെയ്തിരുന്നു.

അത്തരം കാര്യങ്ങളൊക്കെ തന്റെതായ രീതിയിൽ വിശകലനം ചെയ്തിരിക്കുകയാണ്. പെട്ടെന്ന് പ്രശസ്തി അറിയിക്കുമ്പോൾ അതിനെ കൈകാര്യം ചെയ്യാൻ കഴിയാതെ പോകുന്നതാണ് ഇതിന് കാരണമെന്നും അവർ ഉർവശി മുകേഷ് പോലുള്ള താരങ്ങളെ കണ്ടു പഠിക്കണം എന്നും ഒമർ ലുലു അഭിപ്രായപ്പെട്ടു. മലയാള സിനിമാ രംഗത്ത് വളരെ വലിയ പ്രവർത്തി പരിചയം ഉള്ള രണ്ട് അഭിനേതാക്കളാണ് ഉർവശിയും മുകേഷും ഇരുതാരങ്ങളും യുവ സംവിധായകനോട് മാന്യമായി പെരുമാറിയതും അഹങ്കാരം തെല്ലുമില്ലാതെ സഹകരിച്ചതുമെല്ലാം യുവ തലമുറയിൽ പെട്ടവർ പഠിക്കേണ്ടത് തന്നെയാണ്.