“എന്റെ ഒരു പടത്തില്‍ പോലും അഭിനയിപ്പിക്കില്ല എന്നു മാത്രമല്ല മമ്മൂട്ടിയെ ഞാന്‍ സിനിമ ഫീല്‍ഡില്‍ നിന്നും ഔട്ട് ആക്കും”:- സൗഹൃദബന്ധത്തില്‍ വിള്ളല്‍ വീണപ്പോള്‍ സൂപ്പര്‍ഹിറ്റ് നിര്‍മ്മാതാവ് സാജനെടുത്ത പ്രതിജ്ഞ ഇങ്ങനെ

സിനിമ മേഖലയിലെ തല്ലും, തലോടലും, തഴയിലുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഒരു സൂപ്പര്‍ത്താരം മറ്റൊരു സൂപ്പര്‍താരം ഒതുക്കാന്‍ രഹസ്യശ്രമം നടത്തുന്നുണ്ടെന്ന് ഒരറ്റത്ത് നിന്നു തൊടുത്തു വിടുന്ന വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരും. ഇതിന് പ്രത്യേകിച്ച് തെളിവുകള്‍ ആവശ്യം ഇല്ല. എന്നാല്‍ അത്തരം ഒരു ഒതുക്കല്‍ ശ്രമത്തിന് മുന്‍പ് പ്രശസ്ത നിര്‍മ്മാതാവ് സാജന്‍ വര്‍ഗീസ് നടത്തിയ വിളംബരം ഏറെ പ്രസിദ്ധമാണ്. സാക്ഷാല്‍ മമ്മൂട്ടിയെയാണ് സാജന്‍ വെല്ലുവിളിച്ചത്.

ഒരു കാലത്ത് വളരെ അടുത്ത സുഹൃത്തുകളായ ഇരുവരും പിന്നീട് ഒരു വിഷയത്തില്‍ പിണങ്ങുകയുണ്ടായി. ആവനാഴി അടക്കം നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച ഇരുവരും വളരെ അടുത്ത സൗഹൃദബന്ധമായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെമയ്തു മോഹന്‍ലാല്‍ അഭിനയിച്ച കടത്തനാടന്‍ അമ്പാടിയുടെ സെറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സാജനോടായി ചോദിച്ചു. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ് മലയാള സിനിമയിലെ എല്ലാ താരങ്ങളുമുണ്ട്, എന്തു കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലില്ല? സാജന്റെ മറുപടി എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു.

ഈ ചിത്രത്തിലെന്നല്ല, ഞാനെടുക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാവുകയില്ല. തന്നെയുമല്ല, മമ്മൂട്ടിയെ ഞാന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കും. മറുപടി കേട്ട് എല്ലാവരും ഞെട്ടി. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചെങ്കിലും പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. സാജന്റെ ഈ പരാമര്‍ശം മമ്മൂട്ടിയ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘ എനിക്കറിയില്ല, ഞാനൊന്നും പറയില്ല’