“സംവിധായകൻ ശ്രീകുമാർ മേനോൻ അപായപ്പെടുത്തുമെന്ന് ഭയക്കുന്നു” ഡിജിപിക്ക് പരാതിയുമായി മഞ്ജുവാര്യർ !! കേരളസമൂഹത്തെ ഞെട്ടിച്ചുകൊണ്ട് മഞ്ജുവിന്റെ പുതിയ വെളിപ്പെടുത്തലുകൾ…

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മഞ്ജുവാര്യർ രംഗത്ത്. ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി ആരോപിച്ച് ഡിജിപിയെ നേരിൽ കണ്ട് പരാതി നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ. തന്നെ അപമാനിക്കുന്നു എന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ഒടിയൻ സിനിമക്കു ശേഷം തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും അയാളുടെ സുഹൃത്തുക്കളും ആണെന്നും മഞ്ജു വാര്യർ പരാതിയിൽ പറയുന്നു. കുറേ നാളുകളായി തനിക്കെതിരെ അപകീർത്തികരമായ പ്രചരണങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട് അതിന്റെയൊക്കെ പിന്നിൽ ശ്രീകുമാർ മേനോനായിരുന്നു. ശ്രീകുമാർ മേനോന്റെ പരസ്യചിത്രങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ‘പുഷ്’ എന്ന കമ്പനി തന്റെ പേരിലുള്ള ഒരു ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിച്ചിരുന്നു. ചില ഔദ്യോഗിക കാര്യങ്ങൾക്കുള്ള ലെറ്റർ പാടുകളും ചെക്കുകളും താൻ ഒപ്പിട്ടു നൽകിയിരുന്നു ഇതൊക്കെ ഇപ്പോൾ അദ്ദേഹം ദുരുപയോഗം ചെയ്യുന്നു എന്നാണ് മഞ്ജുവിന്റെ പരാതി. കൂടാതെ തന്നോടൊപ്പം പ്രവർത്തിക്കുന്നവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തി പല പ്രോജക്ടുകളിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം സംഘടിതമായി തന്നെ ആക്രമിക്കുകയാണ് ചെയ്യുന്നതെന്നും മഞ്ജുവാര്യർ പരാതിയിൽ പറയുന്നു. കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഈ വാർത്ത ഞെട്ടിച്ചിരിക്കുകയാണ്. വാർത്തകളുടെ കൂടുതൽ വിശദാംശങ്ങൾക്കായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്.