“ദിലീപ് വിഷയത്തിൽ ഞാൻ എടുത്ത നിലപാടാണ് അവർ എന്നെ ആ സംഘടനയിൽ ചേർക്കാത്തത്” ഡബ്ല്യുസിസിക്കെതിരെ ആരോപണവുമായി മാലാ പാർവതി !!

അനീതിക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീ വ്യക്തിത്വങ്ങൾ മലയാള സിനിമയിൽ വളരെ കുറവാണ്. എന്നാൽ സത്യത്തിനു വേണ്ടി പോരാടുന്ന വ്യക്തിത്വങ്ങളെ സമൂഹം വളരെ പ്രാധാന്യത്തോടെ കൂടി കേട്ടിട്ടുണ്ട്. അത്തരത്തിൽ മലയാളസിനിമയിൽ നിൽക്കുന്ന സ്ത്രീകളിൽ പ്രധാനിയാണ് മാല പാർവതി. അസമത്വങ്ങൾക്കും കാണുന്ന അനീതിക്കുമെതിരെ നിർഭയം മുഖ്യധാരയിൽ വന്ന് തന്റെ അഭിപ്രായം പങ്കുവെക്കുന്നതിൽ മാലാ പാർവതി കാട്ടുന്ന ആർജ്ജവം പലതവണ പൊതുസമൂഹം പ്രശംസിച്ചിട്ടുള്ളതാണ്. എന്നാൽ സിനിമാസമൂഹത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഡബ്ല്യുസിസി എന്ന സംഘടനയുടെ ഭാഗമെല്ലതെയാണ് മാലാ പാർവതി നിലകൊള്ളുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കും അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന മാലാ പാർവതി എന്തുകൊണ്ടാണ് സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി ഇല്ലാത്ത എന്ന ചോദ്യത്തിന് വ്യക്തമായ കാരണം പറഞ്ഞിരിക്കുകയാണ്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ദിലീപ് വിഷയത്തിൽ താൻ എടുത്ത നിലപാട് കൊണ്ടാവാം അവർ സംഘടന രൂപീകരിച്ചപ്പോൾ തന്നെ അതിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ് മാലാ പാർവതിയുടെ വാദം. കൂടാതെ സ്ത്രീകൾക്ക് വേണ്ടി നിരന്തരം പൊതുസമൂഹത്തിൽ വായിച്ചുകൊണ്ടിരുന്ന ഡബ്ബിങ് താരം ഭാഗ്യലക്ഷ്മിയും ഡബ്ല്യു സി സി യുടെ പ്രവർത്തകയല്ല. എന്നാൽ ഭാഗ്യലക്ഷ്മി എന്തുകൊണ്ടാണ് ഡബ്ല്യു സി സി യുടെ ഭാഗം ആകാത്തത് എന്ന ചോദ്യത്തിന് മാലാ പാർവതി വ്യക്തമായി മറുപടി പറഞ്ഞില്ല. അതിനെപ്പറ്റി തനിക്ക് അറിയില്ല എന്നാണ് നടി വ്യക്തമാക്കിയത്.

ദിലീപ് വിഷയത്തിൽ നടിമാര് പാർവതി എടുത്ത നിലപാട് ആ സമയത്ത് വലിയ ചർച്ചയായ കാര്യമാണ്. ഒരു വിഷയത്തിൽ അകപ്പെട്ടിരിക്കുന്ന മനുഷ്യനായി വീണ്ടും ഞാനായിട്ട് ചവിട്ടുക ഇല്ല എന്ന തരത്തിലായിരുന്നു മാല പാർവതിയുടെ പ്രതികരണം. എന്നിരുന്നാലും താൻ അമ്മ സംഘടനയുടെ ഭാഗമാണ് അതിനാൽ ആ സംഘടനയുടെ പ്രവർത്തനത്തിലാണ് ഞാൻ പങ്കാളിയാവുന്ന മലബാറിൽ മുമ്പ് പലതവണ വിശദീകരിച്ചിട്ടുള്ളതാണ്.