“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് വിരുദ്ധമാണ്… പ്രമുഖർക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം റദ്ദ് ചെയ്യണം…” കത്ത് വിവാദത്തിൽ നരേന്ദ്രമോദിക്കെതിരെ നിലപാടെടുത്ത് കമൽ ഹാസൻ !!

ചെന്നൈ: രാജ്യത്ത് നടമാടുന്ന അക്രമ അനിഷ്ട സംഭവങ്ങളെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് തന്റെ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് നടനും സംവിധായകനുമായ കമൽ ഹാസൻ.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തയച്ച
സമുദ്ര ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം റദ്ദ് ചെയ്യണമെന്നും കോടതികൾ ജനാധിപത്യപരമായി നടപടികൾ സ്വീകരിക്കണമെന്നും കമൽ ഹാസൻ ആവശ്യപ്പെട്ടു. ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഉള്ള അഭ്യർത്ഥനയാണ് ഇതൊന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തൽ, സമാധാന ലംഘനം ഉദ്ദേശിച്ചുള്ള പ്രകോപനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കെതിരെ എഫ് ഐ ആർ എഴുതിയത്. ജയ് ശ്രീറാം വിളി കൊലവിളി ആകുന്നു രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവർത്തകൻ അടൂർ ഗോപാലകൃഷ്ണൻ മുതൽ മണിരത്നവും അമ്പതോളം ആളുകൾ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിന് എതിരെയായിരുന്നു നടപടി. വാദി പ്രതിയായി എന്ന പഴഞ്ചൊല്ലാണ് ഈ സന്ദർഭത്തിൽ അന്വർത്ഥമായത്. രാജ്യത്തിന്റെ അപകടകരമായ ഒരു അവസ്ഥയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സമൂഹത്തിലെ ഉന്നതശ്രേണിയിൽ നിൽക്കുന്ന വ്യക്തികൾ പൗരധർമ്മം ഉൾക്കൊണ്ടു കൊണ്ട് അധികാര വർഗ്ഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്ന കാര്യങ്ങൾക്ക് ഇത്തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എങ്കിൽ ഇവിടെ എന്ത് ജനാധിപത്യം ആണ് ഉള്ളത് എന്നാണ് പൊതു ജനങ്ങൾ ചോദിക്കുന്നത്.

ബിഹാറിലെ സദർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കത്തിൽ ഒപ്പിട്ട 50 പേരും രാജ്യത്തിന്റെ യശസ്സിന് കോട്ടം വരുത്തുന്ന വിധത്തിലുള്ള പ്രസ്താവനയാണ് ഉന്നയിച്ചതെന്ന് എന്നും പ്രധാനമന്ത്രിയുടെ മഹത്തരമായ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു കൊണ്ട് വർഗീയ ശക്തികൾക്ക് വളരാൻ കൂട്ടുനിന്നു എന്ന തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളാണ് മണിരത്നവും അടൂർ ഗോപാലകൃഷ്ണനും ഉൾപ്പെടെയുള്ളവർ നേരിടുന്നത്.