ഉല്ലാസ് പണം വാരുന്നു…!! തിയേറ്ററുകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഗാന ഗന്ധർവനിലെ ഒരു രസകരമായ സീൻ പുറത്തുവിട്ട് അണിയറപ്രവർത്തകർ… #video

വലിയ ഹൈപ്പുകളോ അവകാശവാദങ്ങളോ ബ്രഹ്മാണ്ഡ റിലീസിംഗുകളോ ഒന്നും തന്നെ ഇല്ലാതെ വന്ന ഒരു സാധാരണ ചിത്രം കുടുംബപ്രേക്ഷകരെ ഏറ്റെടുത്തത് ഗംഭീര വിജയം ആക്കിയിരിക്കുകയാണ്. മിക്ക തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെ നാളുകൾക്കു ശേഷമാണ് ഒരു കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രീതികരമായ ഒരു മമ്മൂട്ടി ചിത്രം ഉണ്ടാകുന്നത്.
മുൻപ് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ യുവജനങ്ങളെയും ഫാന്സിനെയും തൃപ്തിപ്പെടുത്തി കൊണ്ടാണ് വിജയിച്ചത് എങ്കിൽ ഗാനഗന്ധർവ്വൻ അതിൽ നിന്നുമൊക്കെ വ്യത്യസ്തമാകുന്നു. ഇപ്പോൾ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കോമഡി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിയേറ്ററുകളിൽ ഏറെ പൊട്ടിച്ചിരി ഉണ്ടാക്കിയ ഈ രംഗം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറുകയാണ്. ബാങ്കിൽ പണം പിൻവലിക്കാൻ വരുന്ന മമ്മൂട്ടിയോട് ബാങ്ക് മാനേജർ ആയി എത്തുന്ന സാജൻ പള്ളുരുത്തിയും തമ്മിലുള്ള നർമ്മ സംഭാഷണം ആണ് ആ സീനിൽ ഉള്ളത്. ഏതാനും നിമിഷങ്ങൾ മാത്രമേ സാജൻ പള്ളുരുത്തി സിനിമയിൽ അഭിനയിക്കുനുള്ളു എങ്കിലും പ്രേക്ഷകർക്ക് മികച്ച അഭിപ്രായമാണ് അദ്ദേഹത്തോട് ഉള്ളത്.പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചിത്രത്തിലെ വിജയകരമായ വാർത്തകളും വീഡിയോകളും ഒക്കെയായി ചിത്രത്തെ ഗംഭീര വിജയമായി മാറ്റിയിരിക്കുകയാണ്. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ഉറപ്പായും എല്ലാ മമ്മൂട്ടി ആരാധകർക്കും ഉച്ചത്തിൽ പറയാം ഗാനഗന്ധർവ്വൻ സൂപ്പർഹിറ്റ്‌ ആണെന്ന്.

മമ്മൂട്ടി എന്ന നടനിൽ ഇതുവരെ പ്രേക്ഷകർ കാണാത്ത ഒരു എനർജിലുള്ള മികവാർന്ന പ്രകടനം ഗാനഗന്ധർവ്വനിലെ ഉല്ലാസ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെക്കുന്നു. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടി എന്ന നടൻ കുടുംബപ്രേക്ഷകർക്ക് മുമ്പിൽ വലിയ ഒരു ദൃശ്യവിരുന്ന് തന്നെയാണ് ഈ ചിത്രത്തിലൂടെ നൽകുന്നത്. ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ചിത്രത്തിന് ഈ സീൻ പ്രദർശന വിജയം തുടരുന്ന ഈ ചിത്രം കാണാൻ വീണ്ടും പ്രേക്ഷകർ എത്തുമെന്ന് പ്രതീക്ഷിക്കുകയാണ് അണിയറ പ്രവർത്തകർ.