ആചാരപൂർവം ആദ്യ അക്ഷരത്തിലേയ്ക്ക്… ഈ കാഴ്ച സമ്മാനിച്ച മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യങ്ങൾ…” മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി ശ്രീകുമാർ മേനോൻ.

“കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് ശ്രീ പിണറായി വിജയൻ ആചാരപൂർവ്വം ആദ്യാക്ഷരത്തിലേയ്ക്ക് കുരുന്നു വിരൽ പിടിക്കുന്ന ഈ കാഴ്ചയാണ് ഇന്നത്തെ ഏറ്റവും ഐശ്വര്യമുള്ള വിദ്യാരംഭചിത്രം.സ്നേഹമുള്ള ഈ കാഴ്ച സമ്മാനിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ.”സംവിധായകൻ ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണിത്. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വിദ്യാരംഭ ദിനത്തിൽ ഒരു കുട്ടിയെ അക്ഷരം എഴുതിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് കൂടെയാണ് ഈ കുറിപ്പും.ആചാരങ്ങൾക്ക് വിലവെക്കാത്ത ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആണ് ശ്രീ പിണറായി വിജയൻ എന്ന് പരക്കെ ആക്ഷേപം നിലനിൽക്കുകയാണ് ഇത്തരമൊരു കാഴ്ച ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ആശംസകൾക്കൊപ്പം തന്നെ കേരള സമൂഹവും ആചാരവും ഇടകലർന്ന നിൽക്കുന്ന സംസ്കാരത്തെയും പ്രകീർത്തിച്ചു കൊണ്ടും കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരെ ഒരു വിമർശനമായും ഈ പോസ്റ്റിനെ വിലയിരുത്തുന്നവരും ഉണ്ട്.ശബരിമല വിഷയത്തിൽ സഖാവ് പിണറായി വിജയൻ എടുത്ത നയം വളരെ വലിയ രീതിയിൽ വിമർശിക്കപ്പെട്ടുള്ളതാണ്. ആചാരങ്ങളെ ഇല്ലാതാക്കാൻ അദ്ദേഹം ശ്രമിക്കുന്നു എന്ന ആക്ഷേപങ്ങൾ നിലനിൽക്കെയാണ് പിണറായി വിജയന്റെ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. വ്യത്യസ്തമായ രീതിയിലുള്ള വിലയിരുത്തലുകളും അഭിപ്രായങ്ങളും ശ്രീകുമാര് മേനോന്റെ പോസ്റ്റിനു കമന്റുകളായി വരുന്നുണ്ട്.

പരസ്യ സംവിധാന മേഖലയിൽ നിന്നും സിനിമാ ലോകത്തേക്ക് കടന്നു വന്ന ശ്രീകുമാർ മേനോൻ ഒടിയൻ എന്ന ചിത്രം നൽകി കേരള പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചു. വലിയ കളക്ഷനോടെ വിജയം നേടിയ ആ ചിത്രത്തിന് ശേഷം രണ്ടാമൂഴം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകുമാര മേനോൻ. മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ വലിയ രീതിയിൽ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് രണ്ടാമൂഴം. സിനിമ മേഖലയിൽ നിന്ന് സാംസ്കാരികമായ മേഖലകളിലും ശ്രീകുമാർ മേനോനെ പോലെയുള്ളവർ വിശകലനം നടക്കുന്നത് വലിയ രീതിയിൽ എടുത്തു പറയേണ്ട വസ്തുത തന്നെയാണ്.