“അദ്ഭുതമാണ് മമ്മൂട്ടിയുടെ വോയിസ് മോഡുലേഷൻ…മറ്റുള്ള താരങ്ങളെക്കൾ ഡബ്ബിങ്ങിന്റെ കാര്യത്തിൽ മമ്മൂട്ടി ഏറെ മുന്നിലാണ്…” മെഗാസ്റ്റാറിന്റെ ഡബ്ബിങ് മികവിനെക്കുറിച്ച് സംവിധായകൻ സിദ്ദീഖ്

ഒരു നടൻ പൂർണ്ണനാക്കുന്നത് അദ്ദേഹത്തിന്റെ നാട്യ വിശേഷണം കൊണ്ട് മാത്രമല്ല. കഥാപാത്രത്തെ ഉൾക്കൊള്ളുമ്പോൾ ആ കഥാപാത്രത്തിന്റെ ശബ്ദ വ്യതിയാനങ്ങളും വ്യത്യാസങ്ങളും ഉൾക്കൊണ്ടുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലൂടെയാണ്. മുൻനിര നായകന്മാരിൽ ഇന്ത്യയിൽ അപൂർവ്വമായി മാത്രമേ അത്തരത്തിലുള്ള നടന്മാരെ കണ്ടെത്താൻ കഴിയൂ. വോയിസ് മോഡുലേഷൻ എന്ന വിഭാഗത്തിൽ മമ്മൂട്ടിയുടെ അത്രയും കഴിവ് പ്രകടിപ്പിച്ച മറ്റൊരു താരം ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളം ശബ്ദ വ്യതിയാനങ്ങളാണ് നാളിതുവരെയായി അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംവിധായകരും എഴുത്തുകാരും തന്നെയാണ് ഇക്കാര്യം മുൻപ് പരാമർശിച്ചിട്ടുള്ളത്. ഇത്തരത്തിൽ വോയിസ് മോഡുലേഷൻ കാര്യത്തിൽ മറ്റുള്ള നടന്മാരിയിൽ നിന്നും മമ്മൂട്ടിക്ക് വ്യത്യസ്തമായ ഒരു കഴിവുണ്ടെന്ന് സംവിധായകൻ സിദ്ദിഖ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടി എന്ന നടന്റെ ഡബ്ബിങ് രംഗത്തെ വൈഭവത്തെ പറ്റി വാചാലനായത്. മറ്റുള്ള നടൻമാർ ഷൂട്ടിംഗ് സമയത്ത് കാഴ്ചവയ്ക്കുന്ന പ്രകടനം ഡബ്ബിങ് വേളകളിൽ കുറയാറുണ്ട്, എന്നാൽ മമ്മൂട്ടിയുടെ കാര്യത്തിൽ അത് നേരെ വിപരീതമാണ്. ഷൂട്ടിംഗിൽ പ്രകടിപ്പിക്കുന്ന മികവ്നേക്കാൾ കൂടുതൽ ഡബ്ബിങ് വേളകളിൽ മമ്മൂട്ടി എന്ന നടൻ കാഴ്ചവെക്കുന്നത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അത് വലിയ ഒരു അത്ഭുതമായി തോന്നുന്നു എന്നും മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് മമ്മൂട്ടിയെ അത് വ്യത്യസ്തനാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളികളുടെ അഭിമാന സംവിധായകൻ സിദ്ദിഖ് മലയാളത്തിലും മറ്റ് അന്യഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തു തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ഹിന്ദി തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം പ്രാഗത്ഭ്യം കാണിച്ചു. ഇന്ത്യയിലെ പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളായി സിദ്ദിഖ് കണക്കാക്കപ്പെടുന്നു. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയ മുൻനിര നായകന്മാരെ വെച്ച് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ മമ്മൂട്ടിയുമായി മൂന്ന് മലയാളം സിനിമകൾ ആണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ഭാസ്കർ ദി റാസ്കൽ ചിത്രങ്ങളും വലിയ ഹിറ്റായ സിനിമകളായിരുന്നു. നടനവിസ്മയം മോഹൻലാലുമായി ഒന്നിക്കുകയാണ് അദ്ദേഹമിപ്പോൾ. ഇരുവരും ഒന്നിക്കുന്ന ബിഗ് ബ്രദർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പോലെ തന്നെ ഇന്ത്യയിലെ മറ്റ് ഇൻഡസ്ട്രികളിലും സംവിധായകൻ സിദ്ദിഖ് ഏവർക്കും പ്രിയപ്പെട്ടവനാണ്.