“അപ്പോ എല്ലാം ഒക്കെയായി…” “One Love” !! ഷെയിൻ-ജോബി ജോർജ് വിവാദത്തിന് അവസാനം !! ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ…. #video

കുറച്ചു നാളുകളായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദമായി കത്തിനിൽക്കുന്ന ഷെയിൻ-ജോബി ജോർജ് പ്രശ്നങ്ങൾക്ക് വിരാമമായിരിക്കുകയാണ്. ഇന്ന് ഇരുവരും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മ’ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരുവരും ഉള്ള തർക്കങ്ങളും പോർവിളികളും അവസാനിപ്പിക്കുവാൻ തീരുമാനമായി. ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടൻ ഷെയ്ൻ നിഗം കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലും അമ്മ സംഘടനയ്ക്കും പരാതി നൽകിയത്. സംഭവം വലിയ രീതിയിൽ ചർച്ചയാവുകയും ഷെയ്ൻ നിഗത്തിന് പിന്തുണയുമായി വലിയൊരു പ്രേക്ഷകസമൂഹം എത്തുകയും ചെയ്തിരുന്നു. ജോബി ജോർജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഷെയിൻ നിഗം മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്തത് ഹെയർ സ്റ്റൈലിൽ ഒരു രൂപ മാറ്റം വരുത്തി എന്ന് ആരോപിച്ചുകൊണ്ട് നിർമ്മാതാവ് ജോബി ജോർജ് ഭീഷണിയുമായി രംഗത്തുവരികയായിരുന്നു. ഇരുവരും പെട്ടെന്നുണ്ടായ വികാരങ്ങൾക്ക് അടിമപ്പെട്ടതാണ് സംഭവം ഇത്രയും വഷളായതെന്നും ജോബി ജോർജ് ഷെയിനിനെതിരെ നടത്തിയ ആരോപണങ്ങൾക്കും ഭീഷണികൾക്കും എല്ലാം
തീർപ്പ് ഉണ്ടാക്കിയെന്നും ഇവർ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പാക്കി എന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മാധ്യമങ്ങളോട് അറിയിക്കുകയുണ്ടായി. സമീപകാലത്ത് സിനിമാ രംഗത്ത് ഉണ്ടായ ഏറ്റവും വലിയ വിവാദത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ ജോബി ജോർജിന് കൈകൊടുത്ത്കൊണ്ട് ഷെയിൻ നിഗം ‘One Love’ എന്ന് പറഞ്ഞത് ഏറെ ശ്രദ്ധേയമായി.