ആരാധികക്ക് കൊടുത്ത മറുപടിയിൽ കൊച്ചിയിലെ മോശം റോഡുകളെക്കുറിച്ച് പരാമർശിച്ചു നടൻ പൃഥ്വിരാജ് !! ലംബോർഗിനിയും റോഡും വീണ്ടും വൈറലാവുന്നു…

പൃഥ്വിരാജിന്റെ ലംബോർഗിനി കേരളക്കരയാകെ വലിയ വാർത്തയായ ഒരു വിഷയമാണ്.റോഡുകളിലെ ശോചനീയ അവസ്ഥയെ ചൂണ്ടിക്കാണിച്ചു കൊണ്ട് പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കും ട്രോളുകൾക്കും ചർച്ചകൾക്കും കാരണമായിരുന്നു പെട്ടെന്ന് തന്നെ അത്തരം വാർത്തകൾ കെട്ടടങ്ങുകയും ചെയ്തു. എങ്കിലും പലപ്പോഴായി പൃഥ്വിരാജിനെ സംബന്ധിക്കുന്ന വാർത്തകൾ പുറത്തു വരുമ്പോൾ ലംബോർഗിനി ഇപ്പോഴും ഒരു വിഷയം ആകാറുണ്ട്.പല രീതിയിലുള്ള പ്രതികരണമാണ് ഈ വിഷയത്തിൽ പൃഥ്വിരാജിന് പ്രേക്ഷകർ നൽകിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ പൃഥ്വിരാജിനെ പ്രതികൂലിച്ചും അനുകൂലിച്ചും രണ്ടു പക്ഷം അഭിപ്രായങ്ങൾ ആണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.പൃഥ്വിരാജ് ഈയിടെ തന്റെ ആരാധികക്ക് കൊടുത്ത ഒരു മറുപടി ലംബോർഗിനി ഒരു വിഷയമായിരുന്നു.പൃഥ്വിരാജിന്റെ മറുപടിയിൽ പുതിയ രാഷ്ട്രീയ വ്യാഖ്യാനങ്ങൾ കൂട്ടി ചേർത്ത് വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.കലാഭവൻ ഷാജോൺ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന് ഭാഗമായി മനോരമ ഓൺലൈൻ സംഘടിപ്പിച്ച പരിപാടിക്കിടയിൽ ആയിരുന്നു സംഭവം.പൃഥ്വിരാജ് ആരാധകരുടെ നേരിട്ടുള്ള ചോദ്യോത്തര വേളയിൽ നിരവധി വ്യത്യസ്ത ചോദ്യങ്ങളാണ് താരം നേരിടേണ്ടിവന്നത്.എല്ലാ ചോദ്യങ്ങൾക്കും രസകരമായ മറുപടി പറഞ്ഞുകൊണ്ട് കൈയ്യടികൾ വാങ്ങി സദസ്സിനെ പൃഥ്വിരാജ് കൈയിലെടുത്തു.ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ചോദ്യമായിരുന്നു പൃഥ്വിരാജിന്റെ ഒരു ആരാധിക ചോദിച്ചത്.പൃഥ്വിരാജിന്റെ ലംബോർഗിനിയിൽ എത്ര കിലോമീറ്റർ സ്പീഡിൽ വരെ സഞ്ചരിച്ചിട്ടുണ്ട് എന്നായിരുന്നു ആ ചോദ്യം.ഇവിടെനിന്ന് തന്റെ വീട് വരെ ഒരു ഓട്ടോറിക്ഷയ്ക്ക് എത്ര കിലോമീറ്റർ സ്പീഡിൽ പോകാൻ കഴിയുമോ അത്ര മാത്രമേ കഴിയുകയുള്ളൂ എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

ലംബോർഗിനിയിൽ ഞങ്ങൾക്ക് ഒരു റൈഡ് തരാമോ എന്ന് അതെ ആരാധിക ചോദിച്ചപ്പോൾ.റൈഡ് തരുന്നതിന് വലിയ കുഴപ്പമൊന്നുമില്ല പക്ഷേ കൊച്ചിയിലെ റോഡുകളിലൂടെ നിങ്ങളെ ഞാൻ ലംബോർഗിനി കൊണ്ടുപോയാൽ നിങ്ങൾ തീർച്ചയായും എന്നെ ചീത്ത വിളിക്കും അതാണ് നമ്മുടെ റോഡുകളുടെ അവസ്ഥ എന്ന് പൃഥ്വിരാജ് തുറന്നു പറഞ്ഞിരിക്കുകയാണ്.ഒരു നർമ്മ സംഭാഷണം എന്നതിലുപരി പൃഥ്വിരാജ് പറഞ്ഞ കാര്യം ജനങ്ങൾ അനുഭവിക്കുന്ന വലിയ ഒരു ദുരന്തത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്.കൊച്ചിയിലെ റോഡുകൾ വളരെ പരിതാപകരമായ അവസ്ഥയിലാണ് എന്നതാണ് യാഥാർത്ഥ്യം.രസകരമായ പൃഥ്വിരാജിന്റെ മറുപടിയിൽ അധികാര വർഗ്ഗത്തിന്റെ അനാസ്ഥയെകുറിച്ച് വിമർശിക്കുന്നു എന്നുള്ളതാണ് സത്യം.സമാനമായ രീതിയിൽ അല്ലെങ്കിലും ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോനും കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നും പൊതുജനങ്ങൾക്കിടയിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് സർക്കാരിനെതിരെ റോഡുകളുടെ വിഷയത്തിൽ നിൽക്കുന്നത്.പൃഥ്വിരാജിന്റെ ഈ പ്രസ്താവന വലിയ വാർത്തയായതോടെ സർക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും മറുപടി ഉണ്ടാകുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.