നിവിൻ പോളിയുടെ ‘മൂത്തൊൻ’ എന്ന ചിത്രത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യത !! ഇത് മലയാള സിനിമയുടെ അഭിമാന നിമിഷം !! ടൊറെന്റോ ചലച്ചിത്രമേളയിൽ തലയുയർത്തി മലയാള സിനിമകൾ…

ഇന്ത്യൻ സിനിമ വളരുകയാണ് മലയാള സിനിമയിലൂടെ രാജ്യാന്തരതലത്തിൽ തലയുയർത്തി ഇന്ത്യൻ ചിത്രങ്ങൾ നമുക്ക് അഭിമാനമാകുന്നു. മലയാള സിനിമയുടെ നഷ്ടമായ ആ സുവർണ്ണകാലം ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നു.ലോകത്തെ തന്നെ പ്രധാനപ്പെട്ട ചലച്ചിത്രമേളകളിൽ ഒന്നായ ടോറന്റോ ചലച്ചിത്രമേളയിൽ രണ്ട് മലയാള ചിത്രങ്ങളാണ് മികച്ച അഭിപ്രായത്തോടെ പ്രദർശനം പൂർത്തിയാക്കിയത്.ചലച്ചിത്രമേളയിൽ ആദ്യപ്രദർശനം പൂർത്തിയാക്കിയത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന മലയാള സിനിമയായിരുന്നു. ലോക സിനിമയ്ക്ക് മുമ്പിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ആ സിനിമയുടെ പ്രദർശനത്തിനു ശേഷം വീണ്ടും ഒരു ഇന്ത്യൻ സിനിമ നിരൂപകർക്ക് മുമ്പിൽ വലിയ ചർച്ചയായിരിക്കുകയാണ്.നടിയും എഴുത്തുകാരിയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തൊൻ എന്ന ചിത്രമാണ് ആദ്യപ്രദർശനം പൂർത്തിയാക്കി ടോറന്റോ ചലച്ചിത്രമേളയിൽ കയ്യടി നേടിയത്. മലയാളികളുടെ പ്രിയ യുവനടൻ നിവിൻ പോളി നായകനായി മികച്ച പ്രകടനം കാഴ്ചവച്ച മൂത്തതോൻ ഒരു മാസ്റ്റർ ക്ലാസ് അനുഭവമാണ് നൽകുന്നത് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.’ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും ഉൾക്കരുത്തുള്ളതാണ് പ്രേക്ഷകരെ വലിയ രീതിയിൽ ത്രസിപ്പിക്കുന്ന മൂത്തോൻ എന്ന ചിത്രം വലിയ അനുഭവമാണ് നൽകുന്നതെന്നും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മൂലം അക്ബറും ഒരിക്കലും മറക്കുകയില്ല’ എന്നാണ് മറിയം സെയിദി എന്ന പ്രേക്ഷകരുടെ അഭിപ്രായം.ഗീതു മോഹൻ ദാസ് എന്ന സംവിധായക ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഒരു മുതൽക്കൂട്ടാണ് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.ശക്തമായ അതിലൂടെ സിനിമ മറ്റൊരു അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.ചലച്ചിത്രമേളയിൽ സ്പെഷ്യൽ റെപ്രെസെന്റെഷൻ വിഭാഗത്തിലാണ് മൂത്തോൻ പ്രദർശിപ്പിച്ചത്. ടൊറന്റോ വേൾഡ് പ്രീമിയർ ഷോയിലൂടെ മൂത്തോൻ പ്രദർശിപ്പിക്കുമ്പോൾ എന്റെ സ്വപ്ന സാക്ഷാത്കാരമാണ് സാഫല്യമാകുന്നതെന്ന് നിവിൻ പോളി പ്രതികരിച്ചു. തന്റെ സിനിമകൾ വിശാലമായ പ്രേക്ഷകരിലേക്ക് എത്തണമെന്ന് താൻ എന്നും ആഗ്രഹിച്ചിരുന്നു എന്നും വളരെ വലിയ കഷ്ടപ്പാടുകളിലൂടെയാണ് മൂത്തോൻ പൂർത്തിയാക്കിയതെന്നും നിവിൻ പോളി അഭിപ്രായപ്പെട്ടു. നിവിൻ പോളിയുടെ 9 വർഷത്തെ കരിയറിൽ വെച്ച് ഏറ്റവും മികച്ച പ്രകടനമാണ് മൂത്തൊൻ എന്ന സിനിമയിൽ അദ്ദേഹം നടത്തിയിട്ടുള്ള എന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം.

എടുത്തുപറയേണ്ട പല മികച്ച അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട് കഥാപാത്രത്തിന് വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള രൂപ മാറ്റത്തെ കുറിച്ചും വലിയ രീതിയിലുള്ള പ്രശംസയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോക സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രം എന്ന നിലയിൽ മൂത്തൊൻ എന്ന ചിത്രത്തിനുവേണ്ടി മലയാള സിനിമാ പ്രേമികൾക്കിടയിൽ വലിയ കാത്തിരിപ്പാണ് ഉള്ളത്.