ഒരു വടക്കൻ വീരഗാഥ 1989, പഴശ്ശിരാജ 2009, മാമാങ്കം 2019 !! നിഗൂഢത നിറഞ്ഞ ടെസ്‌ല കോഡ് 369 !! മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പർ 369. സംഖ്യാ ശാസ്ത്രത്തിൽ മമ്മൂട്ടിയുടെ രഹസ്യമെന്ത്??

ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞനാണ് നിക്കോള ടെസ്ല. അദ്ദേഹം നടത്തിയിട്ടുള്ള കണ്ടുപിടിത്തങ്ങൾ ഇന്നും ആധുനിക ലോകത്തിലെ ശാസ്ത്രജ്ഞന്മാർക്ക് വലിയ പാഠ്യവിഷയം തന്നെയാണ്. ഇന്നും അദ്ദേഹത്തെ ലോകം പൂർണമായും പഠിച്ചു തീർന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഈ പ്രപഞ്ചത്തിലെ നിഗൂഢമായ പല യാഥാർത്ഥ്യങ്ങളും തിരിച്ചറിഞ്ഞിട്ടുള്ള ടെസ്ല ആ അറിവുകൾ പ്രയോജനപ്പെടുത്തിയാണ് നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ളത്. ഒരു ശാസ്ത്രജ്ഞനും മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് ഇപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ നിക്കോള ടെസ്ലയുടെ സംഖ്യാ ശാസ്ത്രത്തിലെ രഹസ്യകോഡിനെകുറിച്ച് മനസ്സിലാക്കി കഴിയുമ്പോൾ മമ്മൂട്ടിക്ക് ജീവിതവുമായി ഈ ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തവുമായി എന്ത് ബന്ധമാണുള്ളത് എന്ന് മനസ്സിലാകും. മരിക്കുന്നതിനു മുൻപ് നിക്കോള ടെസ്ല താൻ കണ്ടെത്തിയ നിഗൂഢമായ രഹസ്യത്തെകുറിച്ച് പരാമർശം നടത്തിയിരുന്നു. ‘എന്റെ ബ്രെയിൻ ഒരു റിസീവർ മാത്രമാണ് ഈ പ്രപഞ്ചത്തിലെ ഒരു പ്രത്യേക പോസ്റ്റിൽ വച്ച് നമുക്ക് അറിവും ശക്തിയും പ്രചോദനവും എല്ലാം ലഭിക്കുന്നു. ഞാൻ ഈ പോയി നിന്റെ രഹസ്യം എന്താണെന്ന് അന്വേഷിച്ച് ഇതുവരെയും പോയിട്ടില്ല. എന്നാൽ ഈ പോയിന്റ് നിലനിൽക്കുന്നു എന്ന് എനിക്കറിയാം’. ഒരു മനുഷ്യന് തന്നെ ജീവിതം ഒരു പ്രത്യേക പോയിന്റ് എത്തുമ്പോൾ അതിനെ പൂർണമായും വിജയകരമായ രീതിയിലേക്ക് മാറ്റുവാൻ കഴിയും. ഈ രഹസ്യം അല്ലെങ്കിൽ ഈ നടെസ്ല കോഡ് പൂർണമായും ശാസ്ത്രീയമാണ്. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയെ 369 എന്ന ഒരു കോഡിലാണ് ടെസ്ല കൊണ്ട് നിർത്തിയിരിക്കുന്നത്.

369 എല്ലാ മലയാളി പ്രേക്ഷകർക്കും സുപരിചിതമായ നമ്പരുകൾ തന്നെയാണ്. മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പർ കൂടിയായ ഈ സംഖ്യകൾക്ക് ടെസ്ല കോഡുമായി മനപ്പൂർവമുള്ള സാമ്യം ആണ് ഉള്ളതെന്ന് വേണമെങ്കിൽ വാദിക്കാം. കുറച്ചുകാലം പിറകിലേക്ക് മമ്മൂട്ടിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കിയാൽ ഈ സംഖ്യ ശാസ്ത്രത്തിന്റെ നിഗൂഢമായ ഒരു രഹസ്യം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മൂന്ന് മികച്ച സിനിമകളുടെ റിലീസ് ആയ വർഷങ്ങളിലെ അവസാന സംഖ്യ 9 ആണ്. ഒരു വടക്കൻ വീരഗാഥ 1989, പഴശ്ശിരാജ 2009, മാമാങ്കം 2019. വാഹനങ്ങളുടെ നമ്പറുകൾ മനപൂർവ്വം സ്വീകരിക്കുന്നതുപോലെ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ വർഷവും അതിന്റെ സംഖ്യയുമായി മനപൂർവ്വമുള്ളൊരു സ്ഥിതീകരണം സാധ്യമാകുമോ?.

വളരെ യാദൃശ്ചികമായി സംഭവിച്ച ഈ കൗതുകകരമായ വസ്തുത ടെസ്ല കോഡിന്റെ വിവരങ്ങളുമായി കൂട്ടി വായിക്കുമ്പോൾ മമ്മൂട്ടി എന്ന നടന്റെ വിജയത്തിന്റെ പിന്നിൽ നിഗൂഢമായ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട് എന്ന് തന്നെ മനസ്സിലാക്കേണ്ടി വരുന്നു. മാമാങ്കം എന്ന സിനിമ റിലീസ് ആയിട്ടില്ലെങ്കിലും ഈ വർഷം തന്നെ പുറത്തിറങ്ങും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ അവകാശം.അങ്ങനെ സംഭവിക്കുകയാണെങ്കിൽ മമ്മൂട്ടിയുടെ കരിയറിലെ വലിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന വർഷങ്ങളുടെ അവസാന സംഖ്യ 9 ആയിരിക്കും. മാമാങ്കം എന്ന വലിയ സിനിമ ചെയ്യുമ്പോൾ മമ്മൂട്ടിക്ക് പ്രായം 68. 6 എന്ന സംഖ്യയുടെ സാന്നിധ്യം ഇവിടെ ഉണ്ട് കൂടുതൽ പഠനങ്ങൾ നടത്തുകയാണെങ്കിൽ മമ്മൂട്ടിയുടെ ജീവിതത്തിൽ നിന്ന് ഇത്തരത്തിലുള്ള കൗതുകകരമായ വസ്തുതകൾ കണ്ടെത്താൻ സാധിക്കും.