“താരവിസ്മയങ്ങൾ ഒന്നിച്ചപ്പോൾ !!” മമ്മൂട്ടി – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മികച്ച 25 സിനിമകൾ ഇതാ..

മലയാള സിനിമയിലെ സൂപ്പർ – മെഗാ താരങ്ങൾ എന്നതിലുപരി ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും പേരിൽ ആരാധകർ പരസ്പരം തർക്കിക്കുമെങ്കിലും, ഇവർ തമ്മിലുള്ള ബന്ധം എന്നും ദൃഢവും ആത്മാർത്ഥവുമാണ്. ഊഷ്മളവും കരുത്തുറ്റതുമായ ഇവരുടെ സ്നേഹം ഒരുപക്ഷെ ആരാധകർ വിസ്മരിക്കുമായിരിക്കും എന്നാലും എന്നും എപ്പോഴും ഇരുവരുടെയും സൗഹൃദവും സ്നേഹവും അതിന്റെ തീവ്രത ഒട്ടും ചോരാതെ തന്നെ നിലനിന്നുപോരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമകളും വേദികളും എക്കാലവും ആരാധകർക്ക് ഉത്സവപ്രതീതി സമ്മാനിക്കാറുണ്ട്. ഏകദേശം 54 സിനിമകളോളം ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ സിനിമയിൽ തന്നെ അത്ഭുതാവഹമായ ഒരു റെക്കോർഡാണ്. മറ്റൊരു ഇൻഡിസ്‌ട്രിയിലും അവിടത്തെ സൂപ്പർതാരങ്ങൾ ഇത്രയും സിനിമകൾ ഒന്നിച്ചഭിനയിച്ചിട്ടില്ല. ഇതിനെ കുറിച്ച് മോഹൻലാൽ ഒരിക്കൽ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. മറ്റൊരു സിനിമാമേഖലയിലെ ആരാധകർക്കും ലഭിക്കാത്ത ഭാഗ്യമാണ് ഈ സൂപ്പർ – മെഗാ താരങ്ങളുടെ കൂടിച്ചേരലുകളിലൂടെ മലയാളികൾക്ക് ലഭിച്ചിട്ടുള്ളത്.

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചതിൽ തിരഞ്ഞെടുത്ത 25 സിനിമകളാണ് ഇപ്പോൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്..,

1. അഹിംസ, 1981

ടി. ദാമോദർ എഴുതി ഐ.വി ശശി സംവിധാനം ചെയ്ത ചിത്രമാണ് അംഹിംസ. പൂർണിമ ജയറാം, സീമ, മേനക എന്നിവർ ലാലിനും മമ്മൂട്ടിക്കുമൊപ്പം ചിത്രത്തിലെത്തി.

2. പടയോട്ടം, 1982

പ്രേംനസീർ തലമുറ താരങ്ങളും മമ്മൂട്ടി മോഹൻലാൽ തലമുറയിലെ പുതുമുഖ താരങ്ങളും ഒന്നിച്ച ചിത്രമാണ് പടയോട്ടം. നവോദയ അപ്പച്ചൻ നിർമ്മിച്ച ചിത്രം ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ സംവിധാനം ചെയ്തത്. ലാലിനും മമ്മൂട്ടിക്കും പുറമെ, പ്രേം നസീർ, മധു, ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

3. വിസ, 1983

ബാലു കിരിയത്ത് സംവിധാനം ചെയ്ത ചിത്രമാണ് വിസ ലാലിനും മമ്മൂട്ടിക്കുമൊപ്പം ടി.ആർ ഓമന, സത്താർ എന്നിവർ മുഖ്യ വേഷങ്ങളിലെത്തി.

4. അസ്ത്രം, 1983

പി.എൻ മേനോൻ സംവിധാനം ചെയ്ത ചിത്രം. ലാലിനും മമ്മൂട്ടിക്കും പുറമെ നെടുമുടി വേണു, ഭരത് ഗോപി, സുകുമാരി, ജഗതി ശ്രീകുമാർ ശങ്കരാടി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

5. നാണയം, 1983

ഐവി ശശി സംവിധാനം ചെയ്ത ചിത്രം. മോഹൻ ലാൽ, മമ്മൂട്ടി, പൂർണിമ ജയറാം, സീമ, മധു എന്നിവർ പ്രധാന വേഷങ്ങളിലെത്തി.

6. ശേഷം കാഴ്ച്ചയിൽ, 1983

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിത്രം ലാലിനും മമ്മൂട്ടിക്കുമൊപ്പം മേനകയും, ബാലചന്ദ്രമോനോനും മുഖ്യ വേഷങ്ങളിലെത്തി.

7. ഇനിയെങ്കിലും, 1983

ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ഇനിയെങ്കിലും. ലാലിനും മമ്മൂട്ടിക്കുമൊപ്പം രതീഷ്, ലാലു അലക്സ്, സീമ റാണി പത്മിനി എന്നിവർ മുഖ്യ വേഷത്തിലെത്തി.

8. ചങ്ങാത്തം, 1983

ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ചങ്ങാത്തം. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മാധവിയും ക്യാപ്റ്റൻ രാജുവും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തി.

9. അതിരാത്രം, 1984

ഐ.വി ശശി സംവിധാനം ചെയ്ത ചിത്രം. മോഹൻലാലും മമ്മൂട്ടിയും സീമയും മുഖ്യ വേഷങ്ങളിൽ എത്തിയ ഈ ചിത്രം ലാൽ മമ്മൂട്ടി കൂട്ടുകെട്ടിലെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.

10. ആൾകൂട്ടത്തിൽ തനിയെ, 1984

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടിയും മോഹൻലാലും സീമയും മുഖ്യവേഷത്തിൽ.

11. അടിയൊഴുക്കുകൾ, 1984

ഐവി ശശിയാണ് അടിയൊഴുക്കുകൾ എന്നചിത്രത്തിന്റേയും സംവിധാനം. എംടി വാസുദേവൻ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥ. സീമ, ബാലൻ കെ നായർ, വിൻസന്റ്, റഹ്മാൻ എന്നിവർ മുഖ്യവേഷത്തിലെത്തി.

12. അറിയാത്ത വീഥികൾ, 1984

കെ.എസ് സേതുമാധവൻ സംവിധാന ചെയ്ത ചിത്രമാണ് അറിയാത്തവിഥികൾ. ലാലിനും മമ്മൂട്ടിക്കുമൊപ്പം മധുവും റഹ്മാനും മുഖ്യവേഷങ്ങളിലെത്തി.

13. കണ്ടു കണ്ടറിഞ്ഞു, 1985

പ്രഭാകരൻ പുതൂർ, എസ്.എൻ സ്വാമി എന്നിവരെഴുതി സാജൻ സംവിധാനം ചെയ്ത ചിത്രം. മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ റഹ്മാൻ നദിയ മൊയ്തു. മേനക, ലാലു അലക്സ് ജലജ എന്നിവർ പ്രധാന വേഷങ്ങളിലെത്തി.

14. അവിടത്തെപ്പോലെ ഇവിടെയും, 1985

കെഎസ് സേതുമാധവൻ നിർമ്മിച്ച ചിത്രം. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ശോഭനയും അടൂർഭാസി, സോമൻ, സുകുമാരി, ഇന്നസെന്റ് എന്നിവരും കഥാപാത്രങ്ങളായെത്തി.

15. കരിമ്പിൻ പൂവിനക്കരെ, 1985

പി പത്മനാഭൻ എഴുതി ഐവി ശശി സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടിയാണ് പ്രധാന വേഷത്തിൽ എത്തിയത്. വലിയ പ്രാധാന്യമുള്ള വേഷമായിരുന്നു മോഹൻലാലിന് ഈ ചിത്രത്തിൽ. സീമയായിരുന്നു നായിക.

16. കരിയിലക്കാറ്റു പോലെ, 1986

സുധാകർ മംഗളോധയത്തിന്റെ ശിശിരത്തിൽ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആധാരമാക്കി പി. പത്മരാജൻ എഴുതി സംവിധാനം ചെയ്ത ചിത്രം മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം റഹ്മാൻ, ശ്രീപ്രിയ, കാർത്തിക, ജലജ എന്നിവർ പ്രധാനവേഷങ്ങളിലെത്തി.

17. കാവേരി, 1986

രാജീവ് നാഥ്, സംവിധാനം ചെയ്ത ചിത്രം. മോഹൻലാൽ, മമ്മൂട്ടി, അടൂർ ഭാസി എന്നിവർ മുഖ്യ വേഷങ്ങളിലെത്തി. ദക്ഷിണാ മൂർത്തിയും ഇളയരാജയുമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്.

18. പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, 1986

ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് പൂമുഖപ്പടിയിൽ നിന്നെയും കാത്ത്. ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ശ്രീവിദ്യ റഹ്മാൻ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. പ്രതിനായക വേഷമായിരുന്നു മോഹൻലാലിന് ഇതിൽ. ഇളയരാജ ഈണം നൽകിയ ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു.

19. ഗാന്ധി നഗർ സെക്കന്റ് സട്രീറ്റ്, 1986

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് ചിത്രം. മമ്മൂട്ടിക്കൊപ്പം സീമ, കാർത്തിക, ഇന്നസെന്റ് ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.

20. അടിമകൾ ഉടമകൾ,1987

ഐവി ശശി തന്നെ സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് അടിമകൾ ഉടമകൾ ലാൽ മമ്മൂട്ടി കൂട്ടുകെട്ടിലെ മറ്റൊരു ഹിറ്റ്. സീമ തന്നെയായിരുന്നു ഈ ചിത്രത്തിലും നായിക.

21. നമ്പർ 20 മദ്രാസ് മെയിൽ, 1990

മോഹൻലാൽ മമ്മൂട്ടിൽ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു സൂപ്പർഹിറ്റ് ചിത്രമാണ് ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ. സിനിമാ താരമായ മമ്മൂട്ടിയായി തന്നെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ. സോമൻ, ജഗദീഷ്, മണിയൻ പിള്ള രാജു, സുചിത്ര, സുചിത്ര, ജയഭാരതി എന്നിവരും മുഖ്യ വേഷത്തിലെത്തി.

22. ഹരികൃഷ്ണൻസ്, 1998

വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും മുഴുനീള കഥാപാത്രങ്ങളായി മത്സരിച്ചഭിനയിച്ച ചിത്രം. ഫാസിലാണ് സംവിധായകൻ. ബോളിവുഡ് നടി ജൂഹി ചവ്ലയാണ് നായിക. ഇന്നസെന്റ്, നെടുമുടിവേണു, ശാമിലി, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി.

23. നരസിംഹം, 2000

രഞ്ജിതിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം. മലയാളത്തിലെ സൂപ്പർഹിറ്റുകളിലൊന്ന്. മമ്മൂട്ടി അതിഥി താരമായാണ് ഈ ചിത്രത്തിൽ എത്തിയത്. തിലകൻ, കനക, ജഗതി, തുടങ്ങിയവർ മുഖ്യവേഷങ്ങളിലെത്തി.

24. ട്വന്റി ട്വന്റി, 2008

ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവർ എഴുതി ജോഷി സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമാണ് ട്വന്റി ട്വന്റി. നടൻ ദിലീപ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണവും വിതരണവും. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമാതാരങ്ങളെ സഹായിക്കാൻ വേണ്ടി ധനസമാഹരണത്തിനായി താര സംഘടന അമ്മയുടെ പൂർണ സഹകരണത്തോടെയായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. താര നായകന്മാരായ മോഹൻലാലും മമ്മൂട്ടിയുമായിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ മലയാള സിനിമയിലെ മിക്കതാരങ്ങളും ചെറുതും വലുതുമായ വേഷങ്ങൾ ഈ ചിത്രത്തിൽ ചെയ്തു.

25. കടൽ കടന്നൊരു മാത്തുക്കുട്ടി, 2013

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് കടൽ കടന്നൊരു മാത്തുക്കുട്ടി. ഇതിൽ അതിഥി വേഷത്തിലാണ് ലാൽ എത്തുന്നത്.